ആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധനവ് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് എന്തെങ്കിലും അറിയിപ്പോ സ്ഥിതീകരണമോ ലഭിച്ചിട്ടില്ലെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി. അദ്ദേഹത്തിനറെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി പ്രതാപ് റാവു ജാദവ് രാജ്യസഭയിൽ നൽകിയ മറുപടി അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. ജൂലൈ 22നാണ് എന്റെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി പ്രതാപ് റാവു ജാദവ് രാജ്യസഭയിൽ മറുപടി നൽകിയത്. പിന്നീട് ജൂലൈ 25ന് ഇതേ വിവരം തന്നെയാണ് ലോകസഭയിൽ എൻ കെ പ്രേമചന്ദ്രന്റെ ചോദ്യത്തിനുള്ള മറുപടിയിലും നൽകിയതെന്നും ഡോ.ജോൺ ബ്രിട്ടാസ് എംപി ഫേസ്ബുക്കിൽ കുറിച്ചു.ALSO READ – ‘അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ കാക്ക മലർന്ന് പറക്കും’; 100 സീറ്റ് കിട്ടിയില്ലെങ്കിൽ രാജിവച്ച് വി ഡി സതീശൻ വനവാസത്തിന് പോകുമോയെന്നും വെള്ളാപ്പള്ളി നടേശന്‍ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധനവ് സംബന്ധിച്ച് കേന്ദ്രത്തിന്റെ മറുപടി ഇപ്പോൾ ചർച്ചാവിഷയമാണല്ലോ. പാർലമെൻറിലെ ചോദ്യത്തിനുള്ള കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി പ്രതാപ് റാവു ജാദവിന്റെ മറുപടി സംബന്ധിച്ച് സംസ്ഥാന ഗവൺമെന്റിന് എന്തെങ്കിലും അറിയിപ്പോ സ്ഥിതീകരണമോ ലഭിച്ചിട്ടില്ല. ജൂലൈ 22നാണ് എന്റെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി പ്രതാപ് റാവു ജാദവ് രാജ്യസഭയിൽ മറുപടി നൽകിയത്. പിന്നീട് ജൂലൈ 25ന് ഇതേ വിവരം തന്നെയാണ് ലോകസഭയിൽ എൻ കെ പ്രേമചന്ദ്രന്റെ ചോദ്യത്തിനുള്ള മറുപടിയിലും നൽകിയത്.The post ആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധനവ്: സംസ്ഥാന സർക്കാരിന് അറിയിപ്പോ സ്ഥിതീകരണമോ ലഭിച്ചിട്ടില്ലെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.