കന്യാസ്‌ത്രീകള്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട സംഭവം: ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികള്‍ രാജ്യത്തിന്റെ നിയമം കൈയിലെടുത്തുകൊണ്ട്‌ പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമെന്ന് ടി.പി രാമകൃഷ്‌ണന്‍

Wait 5 sec.

ഛത്തീസ്‌ഗഡില്‍ കന്യാസ്‌ത്രീകള്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ ആഗസ്‌ത്‌ 3, 4 തീയതികളില്‍ എല്‍.ഡി.എഫ്‌ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ്‌ സംഘടിപ്പിക്കുമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ ടി.പി രാമകൃഷ്‌ണന്‍. ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്‌ഗഡില്‍ കള്ളക്കേസ്‌ ചുമത്തി മലയാളികളായ രണ്ട്‌ കന്യാസ്‌ത്രീകളെ ജയിലിലടച്ചിരിക്കുകയാണ്‌. ഏത്‌ മതത്തില്‍ വിശ്വസിക്കാനും, വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്‌. മതം പ്രചരിപ്പിക്കാനും അവകാശമുണ്ട്‌. എന്നാല്‍, നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റം ചുമത്തി ഇവരെ അറസ്റ്റ്‌ ചെയ്‌തിരിക്കുകയാണ്‌ എന്നും പ്രസ്‌താവനയില്‍ പറഞ്ഞു.ഇവരെ തടഞ്ഞുവെച്ച്‌ പോലീസിലേല്‍പ്പിച്ച്‌ ബജ്രംഗ്‌ദള്ളുമാണ്‌. ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികള്‍ രാജ്യത്തിന്റെ നിയമം കയ്യിലെടുത്തുകൊണ്ട്‌ പ്രവര്‍ത്തിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്‌ ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്‌.ALSO READ: 150 കിലോ കഞ്ചാവ് കടത്തൽ; കാസർകോഡ് ദേലംപാടി സ്വദേശി മുസ്ലിം ലീഗ് നേതാവ് മംഗലാപുരത്ത് പിടിയിൽഛത്തീസ്‌ഗഡിലെ ദുര്‍ഗ്ഗ്‌ റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ്‌ ബജ്രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ഇവരെ വളഞ്ഞുവച്ചത്‌. പോലീസും, റെയില്‍വെ അധികൃതരും അക്രമികള്‍ക്കൊപ്പം ചേര്‍ന്നുവെന്നതും അതീവ ഗൗരവമുള്ള കാര്യമാണ്‌. വ്യാജ പരാതികള്‍ സൃഷ്ടിച്ച്‌ ന്യൂനപക്ഷങ്ങളെ ജയിലിലടക്കാന്‍ കഴിയാവുന്ന സാഹചര്യം രാജ്യത്ത്‌ വളര്‍ന്നുവരുന്നുവെന്നതാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. രാജ്യത്തിന്റെ ബഹുസ്വരതയേയും, സഹവര്‍ത്തിത്വത്തേയും തകര്‍ക്കുന്ന ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം കേരളത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്‌.എല്ലാ മതവിശ്വാസത്തേയും ഇരുകൈയ്യും കൂട്ടി സ്വീകരിച്ച്‌ സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞ പാരമ്പര്യമാണ്‌ കേരളത്തിന്റേത്‌. അത്തരം പാരമ്പര്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും ടി.പി രാമകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.The post കന്യാസ്‌ത്രീകള്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട സംഭവം: ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികള്‍ രാജ്യത്തിന്റെ നിയമം കൈയിലെടുത്തുകൊണ്ട്‌ പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമെന്ന് ടി.പി രാമകൃഷ്‌ണന്‍ appeared first on Kairali News | Kairali News Live.