കേരള യൂണിവേഴ്സിറ്റി: താക്കോല്‍ മോഷണത്തിനുപിന്നില്‍ സുപ്രധാന രേഖകള്‍ കടത്താനുള്ള നീക്കമാണെന്ന് ആരോപണം

Wait 5 sec.

തിരുവനന്തപുരം | കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് റൂമിന്റെ താക്കോല്‍ മോഷണം പോയതിനുപിന്നില്‍ സുപ്രധാന രേഖകള്‍ കടത്താനുള്ള നീക്കമാണെന്ന് ആരോപണം.സിന്‍ഡിക്കേറ്റ് റൂം തുറന്നാല്‍ വി സി യുടെ റൂമില്‍ കേറാമെന്നും വി സിയുടെ അറിവോടെയാണോ മോഷണമെന്ന് സംശയമുണ്ടെന്നും ഇടത് സിന്‍ഡിക്കേറ്റ് അംഗം ജി മുരളീധരന്‍ പറഞ്ഞു.രജിസ്ട്രാറുടെ ഹരജി തിങ്കളാഴ്ച പരിഗണിക്കാന്‍ ഇരിക്കെയാണ് താക്കോല്‍ മോഷണം.സിന്‍ഡിക്കേറ്റ് പ്രവര്‍ത്തനം തടസ്സപ്പെടുത്താനാണ് നീക്കം. നാളെ മുതല്‍ വി സിയുടെ ഓഫീസ് തുറക്കാന്‍ അനുവദിക്കില്ല. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം. ഇങ്ങനെ ഒരു സംഭവം സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും ദൈനംദിനം പ്രവര്‍ത്തിക്കുന്ന റൂമിന്റെ താക്കോലാണ് കാണാതെ പോയതെന്നും ജി മുരളീധരന്‍ പറഞ്ഞു.