തദ്ദേശ സ്വയം ഭരണ വകുപ്പിൽ ക്ലാർക്ക് റാങ്ക് ലിസ്റ്റലിലേക്കുള്ള ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്തു. റാങ്ക് ലിസ്റ്റ് അവസാനിക്കുന്ന ജൂലൈ മാസത്തിൽ മാത്രം പി എസ് സിക്ക് റിപ്പോർട്ട് ചെയ്തത് 488 ഒഴിവുകൾ. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നിർദേശപ്രകാരം എല്ലാ ഒഴിവുകളും റിപ്പോർട്ട് ചെയ്യാനുള്ള പ്രത്യേക ഡ്രൈവ് നടത്തിയാണ് ഒഴിവുകളെല്ലാം റിപ്പോർട്ട് ചെയ്തത്. ഇന്നലെ രാത്രി 11 മണിക്ക് കാസർഗോഡ് ജില്ലയിൽ നിന്നുള്ള അൺഓതറൈസ്ഡ് ആബ്സന്റ് ഒഴിവുകൾ കൂടി റിപ്പോർട്ട് ചെയ്താണ്, ഇന്നലെ അവസാനിക്കുന്ന റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾക്കൊപ്പം സർക്കാർ നിലകൊണ്ടത്. ക്ലാർക്ക് നിയമനം ജില്ലാ തലത്തിലാണ്. സംസ്ഥാനതലത്തിൽ നിയമനം നടത്തുന്ന തേർഡ് ഗ്രഡ് ഓവർസിയർമാരുടെ 261 ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിയമപ്രശ്നങ്ങളെത്തുടർന്ന് തടസപ്പെട്ട തേർഡ് ഗ്രേഡ് ഓവർസിയർ നിയമനത്തിലാണ്, കോടതി വിധിക്ക് തൊട്ടുപിന്നാലെ ശേഷിക്കുന്ന ഒഴിവുകൾ കൂടി പി എസ് സിക്ക് റിപ്പോർട്ട് ചെയ്തത്. സമീപകാലത്തെ ഏറ്റവും വലിയ തേർഡ് ഗ്രേഡ് ഓവർസിയർ നിയമനത്തിനാവും ഇത് വഴിവെക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഒഴിവുകൾ അതാത് സമയത്ത് കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മറ്റെല്ലാ പദ്ധതികൾക്കുമൊപ്പം, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന വിഷയത്തിലും പ്രധാന ശ്രദ്ധ ചെലുത്താൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾക്ക് ഏറെ ആശ്വാസമാവുന്ന നടപടിയാണിത്. തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഈ വർഷം ജനുവരി 1 മുതൽ ജൂലൈ 31 വരെ 1757 എൻട്രി കേഡർ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ പരിശ്രമിച്ച ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.ALSO READ – 150 കിലോ കഞ്ചാവ് കടത്തൽ; കാസർകോഡ് ദേലംപാടി സ്വദേശി മുസ്ലിം ലീഗ് നേതാവ് മംഗലാപുരത്ത് പിടിയിൽഇതോടൊപ്പം തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരുടെ ആദ്യത്തെ റാങ്ക് ലിസ്റ്റ് ഇന്നലെ പി എസ് സി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. വകുപ്പ് ഏകീകരണത്തിന് ശേഷം ഇതാദ്യമായാണ് സെക്രട്ടറിമാരുടെ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പി എസ് സി തയ്യാറാക്കുന്നത്. ഇതിനകം തന്നെ സെക്രട്ടറി തസ്തികയിലേക്ക് 123 ഒഴിവുകൾ തദ്ദേശ സ്വയം ഭരണ വകുപ്പ് പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, 23 ഒഴിവുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്യും. ഇതോടെ റാങ്ക് ലിസ്റ്റിൽ നിന്ന് 146 പേർക്ക് ഉടൻ നിയമനത്തിന് വഴിയൊരുങ്ങും. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറി ഒഴിവുകൾ പൂർണമായി നികത്താൻ ഈ നിയമനങ്ങളിലൂടെ കഴിയും. നിലവിലുള്ള ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് അനുസരിച്ച് കൂടുതൽ നിയമനത്തിന് സാധ്യത തെളിയും.ALSO READ – നുണകളാൽ പടുത്ത ‘കേരള സ്റ്റോറിക്ക്’ പുരസ്‌കാരം; വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയെന്ന് മുഖ്യമന്ത്രിഈ വർഷം ഇതുവരെ 920 ക്ലാർക്ക് ഒഴിവുകളാണ് വകുപ്പിൽ നിന്ന് പി എസ് സിക്ക് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്നലെ അവസാനിച്ച ക്ലാർക്ക് റാങ്ക് പട്ടികകളിൽ നിന്ന് തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിയമനം ലഭിക്കുന്നവരുടെ എണ്ണം 2496 ആയി വർധിക്കും. റാങ്ക് ലിസ്റ്റ് അവസാനിക്കുന്ന ജൂലൈ മാസത്തിൽ മാത്രം 488 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പിലെ ജനറൽ ട്രാൻസ്ഫറും സ്ഥാനക്കയറ്റവും മൂലമുണ്ടായ ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തിരുവനന്തപുരം 39, കൊല്ലം 31, പത്തനംതിട്ട 22, ആലപ്പുഴ 28, ഇടുക്കി 26, കോട്ടയം 38, എറണാകുളം 42, തൃശൂർ 40, പാലക്കാട് 47, മലപ്പുറം 46, കോഴിക്കോട് 55, വയനാട് 13, കണ്ണൂർ 41, കാസർഗോഡ് 13, ഹെഡ്ക്വാർട്ടേഴ്സ് 7 എന്നിങ്ങനെയാണ് ഒഴിവുകൾ ഈ മാസം റിപ്പോർട്ട് ചെയ്തത്.ALSO READ – വയനാട് പുനരധിവാസം: പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന പ്രവർത്തികൾ മന്ത്രി പി എ മുഹമ്മദ് റിയാസ് അവലോകനം ചെയ്തുഅധികയോഗ്യത അയോഗ്യതയാണോ എന്നത് സംബന്ധിച്ച നിയമപ്രശ്നങ്ങളെത്തുടർന്ന് 2024 മെയ് 13 മുതൽ തേർഡ് ഗ്രേഡ് ഓവർസിയർമാരുടെ നിയമനം നടന്നിരുന്നില്ല. നിയമപ്രശ്നങ്ങൾ അവസാനിച്ചതിന് തൊട്ടടുത്ത ദിവസമാണ് സർക്കാർ ശേഷിക്കുന്ന ഒഴിവുകൾ കൂടി റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ 261 ആയി. കാസർഗോഡ് ജില്ലയിൽ 19, കണ്ണൂർ 14, കോഴിക്കോട് 7, വയനാട് 5, മലപ്പുറം 38, പാലക്കാട് 37, തൃശൂർ 33, എറണാകുളം 29, ഇടുക്കി 31, കോട്ടയം 28, ആലപ്പുഴ 11, പത്തനംതിട്ട 9 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനതലത്തിലാണ് നിയമനം നടക്കുന്നത്.The post തദ്ദേശ സ്വയംഭരണ വകുപ്പിലെ ക്ലാർക്ക് റാങ്ക് ലിസ്റ്റ്: ശേഷിക്കുന്ന ഒഴിവുകൾ കൂടി പി എസ് സിക്ക് റിപ്പോർട്ട് ചെയ്തു appeared first on Kairali News | Kairali News Live.