നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെ പി സി സിയുടെ നേതൃത്വത്തില്‍ ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ് ദ്വിദിന ക്യാമ്പ് ഇന്ന് വയനാട് സുല്‍ത്താന്‍ ബത്തേരിയിലുള്ള സപ്ത കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിൻ്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെപിസിസി പ്രസിഡന്ററുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. നാളെ വൈകിട്ട് മൂന്നിന് സമാപിക്കും.Updating…The post കെപിസിസിയുടെ ദ്വിദിന ക്യാമ്പിന് ഇന്ന് തുടക്കമാകും appeared first on Kairali News | Kairali News Live.