ജാമ്യത്തില്‍ പുറത്തിറങ്ങിയ ആന്റണി രാജുവിനെതിരെ കോടതിക്ക് പുറത്ത് വന്‍പ്രതിഷേധം

Wait 5 sec.

തിരുവനന്തപുരം |  തൊണ്ടി മുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെതിരെ കോടതിക്ക് പുറത്ത് വന്‍ പ്രതിഷേധം. നെടുമങ്ങാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.ജാമ്യം ലഭിച്ചശേഷം കോടതിക്ക് പുറത്തിറങ്ങിയ ആന്റണി രാജുവിനെതിരെ കെഎസ്യു, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമായി രംഗത്തെത്തി. അടിവസ്ത്രം ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.ആന്റണി രാജുവിന്റെ വാഹനം തടഞ്ഞ പ്രതിഷേധക്കാര്‍ പോലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. പോലീസ് ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ നീക്കിയത്.അതേസമയം, ശിക്ഷിക്കപ്പട്ടതോടെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമാകും. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍തന്നെ പുറത്തിറക്കും.മൂന്ന് വര്‍ഷമാണ് ആന്റണി രാജുവിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇനിയുള്ള ആറ് വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.