മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി – ശിവസേന – എൻസിപി (അജിത് പവാർ) ഉൾപ്പെടുന്ന മഹായുതി സഖ്യം എതിരില്ലാതെ നേടിയത് 68 സീറ്റുകൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സഖ്യത്തിന്‍റെ വർധിച്ചു വരുന്ന സ്വാധീനത്തിന്‍റെ പ്രതിഫലനമാണിതെന്ന് മഹായുതി നേതാക്കൾ അവകാശപ്പെട്ടു. അതേസമയം, സ്ഥാനാർത്ഥികളെ മത്സരത്തിൽ നിന്ന് പിന്മാറാൻ ഭീഷണിയും പണത്തിന്റെ ഉപയോഗവും നടന്നുവെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചിട്ടുണ്ട്.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പോലുള്ള കേന്ദ്ര ഏജൻസികളുടെ ഭീഷണിയും പ്രതിപക്ഷ സ്ഥാനാർത്ഥികൾക്ക് കൈക്കൂലി നൽകി പ്രലോഭിപ്പിച്ചുമാണ് വിജയം കണ്ടതെന്ന് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി ആരോപിച്ചു. ജനാധിപത്യം ദുർബലപ്പെടുത്തുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.ALSO READ; 2025ലെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരം പ്രഖ്യാപിച്ചുമുംബൈ, പൂനെ, താനെ, നാഗ്പൂർ, നാസിക്, ഛത്രപതി സംഭാജിനഗർ ഉൾപ്പെടെ 29 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 15ന് നടക്കാനിരിക്കെയാണ് ഈ മുന്നേറ്റം. സംസ്ഥാനത്തുടനീളം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 68 പേരിൽ 44 പേർ ബിജെപിയിൽ നിന്നുള്ളവരാണ്. ഏറ്റവും കൂടുതൽ സീറ്റുകൾ താനെ ജില്ലയിലെ കല്യാൺ–ഡോംബിവ്ലി മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നാണ്. തുടർന്ന് പൂനെ, പിംപ്രി–ചിഞ്ച്വാഡ്, പൻവേൽ, ഭിവണ്ടി, ധൂലെ, ജൽഗാവ്, അഹല്യനഗർ എന്നിവിടങ്ങളും ഉൾപ്പെടുന്നു. ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയുടെ 22 സ്ഥാനാർത്ഥികളും, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ രണ്ട് സ്ഥാനാർത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.The post മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ജനുവരി 15 ന്: 68 സീറ്റുകളിൽ എതിരില്ലാതെ മഹായുതി; ജനാധിപത്യത്തിന്റെ അന്ത്യമെന്ന് പ്രിയങ്ക ചതുർവേദി appeared first on Kairali News | Kairali News Live.