വെനിസ്വേലയ്ക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. തെമ്മാടിത്ത രാജ്യമായി അമേരിക്ക പെരുമാറുകയാണെന്നും അമേരിക്കൻ ഏകാധിപത്യത്തിന് വെനിസ്വേലയെ കീഴ്പ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ALSO READ: ‘കോർപറേറ്റുകളുടെ താത്പര്യം സംരക്ഷിക്കാൻ ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിൽ കടന്ന് കയറുന്നു’; യുഎസിന്‍റെ വെനസ്വേല ആക്രമണം പ്രതിക്ഷേധാർഹമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ‘വെനിസ്വേലയുടെ പ്രസിഡണ്ടിനെയും പ്രസിഡന്റിന്റെ ഭാര്യയും തട്ടിക്കൊണ്ടുപോയ അവസ്ഥ വരെ ഉണ്ടായി. ശക്തമായ സാമ്രാജിത്വ അധിനിവേശമാണ് അമേരിക്ക നടത്തിയിരിക്കുന്നത്. ആക്രമണത്തിൽ എത്ര പേർ മരണപ്പെട്ടു എന്നതിന് വ്യക്തമായ കണക്കുകളില്ല. ജനവാസ മേഖല ഉൾപ്പെടെയാണ് ആക്രമിക്കപ്പെട്ടത്. ലോകത്ത് ഇത്തരം അതിക്രമങ്ങൾക്കെതിരെ ആരും ചോദിക്കാനില്ല എന്ന തരത്തിലാണ് അമേരിക്ക ആക്രമണം തുടരുന്നതെന്നും എം എ ബേബി പറഞ്ഞു.ALSO READ: വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണത്തെ അപലപിച്ച് സിപിഐ(എം) പൊളിറ്റ് ബ്യൂറോ‘വെനസ്വേലയ്ക്കെതിരെയുള്ള കടന്നാക്രമണത്തിൽ ഇന്ത്യയുടെ നിലപാടെന്ത് എന്നാണ് ഇനി അറിയേണ്ടത്. ഇന്ത്യയും വെനസ്വേലയും തമ്മിൽ പല തലങ്ങളിലുള്ള ബന്ധമുണ്ട്. എന്നാൽ അമേരിക്കയുടെ ആക്രമത്തെ അപലപിക്കാൻ ഇന്ത്യ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല’. അദ്ദേഹം പറഞ്ഞു.The post ‘വെനിസ്വേലയ്ക്ക് നേരെയുള്ള യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം; അമേരിക്ക തെമ്മാടിത്ത രാജ്യമായി പെരുമാറുന്നു’; എം എ ബേബി appeared first on Kairali News | Kairali News Live.