കേരളത്തിലെ തദ്ദേശതിരഞ്ഞടുപ്പിലൊട്ടാകെ കോലിബി സഖ്യവും ബിജെപി കോൺഗ്രസ് സഖ്യവും നിറഞ്ഞാടിയിരുന്നു. കോൺഗ്രസ് മൂന്നാം സ്ഥാനത്ത് എത്തിയ പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചതും തിരിച്ച് ബിജെപി മൂന്നിൽ ഒതുങ്ങിയപ്പോൾ കോൺഗ്രസ് രണ്ടിൽ നിലനിന്നതും ഇവർക്കിടയിലുള്ള സഖ്യത്തെ തുറന്ന് കാണിച്ചിരുന്നു. കോട്ടയത്തെ സ്ഥിതിയും വ്യത്യസ്തമല്ല എന്ന് സി പി ഐം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ.അനിൽകുമാർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. അഡ്വ.കെ.അനിൽകുമാർ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംചുവടെ ചേർക്കുന്നു.Also read : മറ്റത്തൂരിൽ ഒത്തുതീർപ്പിനൊരുങ്ങി കോൺഗ്രസിൽ നിന്ന് രാജിവെച്ച യുഡിഎഫ് അംഗങ്ങൾഅൽഫോൻസ് കണ്ണന്താനം അറിയാൻ. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അങ്ങയുടെ പാർടിക്കാർ കോട്ടയത്ത് ഇതേ 1പടവലപ്പന്തൽ വികസനത്തിനാണ് “വോട്ടു മറിച്ചത്. 2019 ലോകസഭ കോട്ടയം മണ്ഡലത്തിൽ ബിജെപിക്ക് 22000 വോട്ട് കിട്ടി.2021 ൽ അത് 8311 ആയി കുറഞ്ഞു. അതിന് പറ്റിയ ഒരു സ്ഥാനാർത്ഥിയെ ബിജെപി യു ഡി എഫിനെ സഹായിക്കാൻ നിർത്തിക്കൊടുത്തു.2024 ലോകസഭാ തെരഞ്ഞെടുപ്പ്, 2025 തദ്ദേശം ബിജെപി വോട്ട് ഏറെക്കുറെ നിലനിർത്തി. തദ്ദേശത്തിൽ പരസ്പ്പരം സഹായിച്ചത് വേറെ2026-ൽ ബിജെപി വീണ്ടും പടവല പന്തലിന് പിന്തുണ കൊടുക്കുമോ? മറുപടി ആർ.എസ്.എസിനോട് ചോദിച്ച് പറയുക.സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയും അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന വൈസ്പ്രസിഡന്റുമാണ് അഡ്വ.കെ.അനിൽകുമാർ. കൂടാതെ മീനച്ചിലാർ- മീനന്തറയാർ- കൊടൂരാർ പുനഃസംയോജന പദ്ധതി നടപ്പിലാക്കുന്ന ജനകീയ കൂട്ടായ്മയുടെ കോ- ഓർഡിനേറ്ററുമാണ്.The post കോട്ടയത്തെ ബിജെപി യുഡിഎഫ് കൂട്ട്കെട്ട് ; 2026-ലെ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമോ എന്ന് അഡ്വ.കെ.അനിൽകുമാർ appeared first on Kairali News | Kairali News Live.