സൗദിയിൽ ശരീഅത്ത് വിരുദ്ധ നാമങ്ങൾക്ക് നിരോധനം; ഭരണാധികാരികളുടെ പേരുകൾ നൽകാൻ മുൻകൂട്ടി അനുമതി വാങ്ങണം

Wait 5 sec.

സൗദി അറേബ്യയിൽ ഭരണപരവും മതപരവുമായ സുതാര്യത ഉറപ്പു വരുത്തുന്നതിനായി പൊതു സൗകര്യങ്ങൾക്ക് പേരിടുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി.പുതിയ നിയമപ്രകാരം താഴെ പറയുന്ന നാമങ്ങൾ ഉപയോഗിക്കുന്നതിൽ കർശനമായ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്ഭരണാധികാരികളുടെ പേരുകൾ: സൗദി രാജാക്കന്മാർ, കിരീടാവകാശികൾ, മറ്റ് സൗഹൃദ രാജ്യങ്ങളിലെ ഭരണാധികാരികൾ എന്നിവരുടെ പേരുകൾ ഒരു പൊതുസ്ഥലത്തിനും നൽകാൻ പാടില്ല. ഇതിനായി രാജാവിന്റെ പ്രത്യേക അനുമതി മുൻകൂട്ടി വാങ്ങിയിരിക്കണം.ദൈവനാമങ്ങൾ: അല്ലാഹുവിന്റെ നാമങ്ങളിൽ ഏഴ് പേരുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. അസ്സലാം, അൽ-അദ്‌ൽ, അൽ-അവ്വാൽ, അൽ-നൂർ, അൽ-ഹഖ്, അൽ-ഷാഹിദ്, അൽ-മാലിക് എന്നിവയാണവ. മറ്റ് നാമങ്ങൾ ഉപയോഗിക്കാൻ പാടില്ല.മതപരമായ വിലക്കുകൾ: ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമായ യാതൊരു പേരും സ്ഥാപനങ്ങൾക്ക് നൽകാൻ അനുവാദമില്ല.വ്യക്തികളുടെ പേരുകൾ: ഏതെങ്കിലും വ്യക്തിയുടെ പേര് നൽകണമെങ്കിൽ ആ വ്യക്തിയുടെ പശ്ചാത്തലം, സുരക്ഷാ റെക്കോർഡ്, ബൗദ്ധികമായ കാഴ്ചപ്പാടുകൾ എന്നിവ ബന്ധപ്പെട്ട വകുപ്പുകൾ വഴി പരിശോധിച്ചു ഉറപ്പുവരുത്തണം.നഗരസഭകൾ, വിദ്യാലയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, ആശുപത്രികൾ, ഗതാഗത കേന്ദ്രങ്ങൾ തുടങ്ങിയ എല്ലാ സർക്കാർ ഉടമസ്ഥതയിലുള്ള പൊതു സൗകര്യങ്ങൾക്കും നിയമം ബാധകമാണ്.മുനിസിപ്പാലിറ്റി ആൻഡ് ഹൗസിംഗ് മന്ത്രാലയം ഔദ്യോഗിക നാമകരണ വിഭാഗങ്ങൾ നിശ്ചയിക്കും. ഓരോ സർക്കാർ വകുപ്പും അവരുടെ കീഴിലുള്ള സ്ഥാപനങ്ങൾക്ക് ഈ ചട്ടങ്ങൾക്കനുസൃതമായി വേണം പേരിടാൻ.പേരുകൾക്ക് പുറമെ സ്ഥാപനങ്ങൾക്ക് നമ്പറുകൾ നൽകാനും പുതിയ നിയമം അനുവദിക്കുന്നുണ്ട്. തെരുവുകൾക്കും ചത്വരങ്ങൾക്കും പേരിടുന്നതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന മുൻകാല ഉത്തരവുകൾ ഇതോടെ റദ്ദാകും.ഓരോ വകുപ്പും തങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ ഉൾപ്പെടുത്തി ഒരു സമഗ്രമായ ഡാറ്റാബേസ് തയ്യാറാക്കണം. ഇത് വർഷാവർഷം ജനറൽ അതോറിറ്റി ഫോർ സർവേ ആൻഡ് ജിയോസ്പേഷ്യൽ ഇൻഫർമേഷനുമായി പങ്കുവെക്കണം.ഭരണപരമായ നടപടികൾ ആധുനികവൽക്കരിക്കുന്നതിനും രാജ്യത്തിന്റെ സാംസ്കാരികവും ദേശീയവുമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിനുമാണ് ഈ നീക്കം.The post സൗദിയിൽ ശരീഅത്ത് വിരുദ്ധ നാമങ്ങൾക്ക് നിരോധനം; ഭരണാധികാരികളുടെ പേരുകൾ നൽകാൻ മുൻകൂട്ടി അനുമതി വാങ്ങണം appeared first on Arabian Malayali.