ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന്റെ അനിശ്ചിത്തതം മൂലം പല ക്ലബുകളും പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ വിദേശ താരങ്ങളെ വിൽക്കാനോ ലോണിലോ വിടാനുള്ള നീക്കങ്ങളിലാണ് ക്ലബ്ബുകൾ. അത്തരത്തിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിലും നടക്കുന്നത്. ഇപ്പോഴിതാ അഡ്രിയാൻ ലൂണക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരുങ്ങുകയാണ് മൊറോക്കൻ മുന്നേറ്റ താരം നോഹ സദൗയി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ശനിയാഴ്ച വാർത്ത സ്ഥിരീകരിച്ചു. മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം നോഹയും ഇന്തോനേഷ്യൻ ക്ലബ്ബിലേക്ക് കൂടുമാറാൻ ഒരുങ്ങുകയാണ്.എഫ്‌സി ഗോവയുടെ മുൻകാല താരമായിരുന്ന സദൗയി 2026 മെയ് 31 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാറിലായിരുന്നു. എന്നിരുന്നാലും, ലീഗിന്റെ കലണ്ടറിനെ ചുറ്റിപ്പറ്റിയുള്ള നിലവിലെ അസ്ഥിരത ക്ലബ്ബുകളിൽ സാമ്പത്തികവും പ്രവർത്തനപരവുമായ സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ടുണ്ട്, ഇത് നിരവധി മുൻനിര കളിക്കാരെ വിദേശത്ത് സജീവമായ ലീഗുകളിൽ അവസരങ്ങൾ തേടാൻ പ്രേരിപ്പിച്ചു.ALSO READ: അഡ്രിയാൻ ലൂണ വിദേശ ക്ലബ്ബിലേക്ക്; ചങ്ക് തകർന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർകഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ അഡ്രിയാൻ ലൂണയും ഇന്തോനേഷ്യൻ ക്ലബ്ബിലേക്ക് ചേക്കേറിയിരുന്നു. എന്നാൽ താരം ഏത് ടീമിലേക്കാണ് കൂടുമാറിയതെന്ന് ഔദ്യോഗികമായി പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. അതുപോലെ തന്നെ ഗോവയുടെ സ്പാനിഷ് സ്ട്രൈക്കർ ബോർജ ഹെരേരയും കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇന്തോനേഷ്യൻ ക്ലബ്ബിലേക്ക് കൂടുമാറിയിരുന്നു. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രതിസന്ധി മൂലം വിദേശ താരങ്ങൾക്ക് ആശ്രയമായിയുള്ളത് ഇന്തോനേഷ്യൻ ക്ലബ്ബുകളാണ്.ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വസ്തരെ സംബന്ധിച്ചിടത്തോളം, സദൗയിയുടെ നഷ്ടം ടീമിന്റെ ആക്രമണാത്മക ആഴത്തിന് ഒരു വലിയ തിരിച്ചടിയാണ്. ഐഎസ്‌എല്ലിൽ ചേർന്നതിനുശേഷം, ലീഗിലെ ഏറ്റവും ക്ലിനിക്കൽ ആക്രമണകാരികളിൽ ഒരാളായി സദൗയി കണക്കാക്കപ്പെടുന്നു, അദ്ദേഹത്തിന്റെ വേഗതയ്ക്കും സാങ്കേതിക കഴിവിനും പേരുകേട്ടതാണ്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചെടുത്തോളാം നിരാശാജനകമായ ദിവസങ്ങളാണ് കടന്നുപോകുന്നത്.The post കൊമ്പന്റെ കൊമ്പുകൾ ഒടിയുന്നു; ലൂണയ്ക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സിൽ നിന്ന് നോഹ സദൗയിയും പടിയിറങ്ങുന്നു appeared first on Kairali News | Kairali News Live.