‘കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചു; സുപ്രീംകോടതി ഉത്തരവിന് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യും’: മന്ത്രി വി ശിവൻകുട്ടി

Wait 5 sec.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കി ഇന്നലെ ഇറങ്ങിയ ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചതായി മന്ത്രി വി ശിവൻകുട്ടി. സുപ്രീംകോടതി ഉത്തരവിന് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യും. കെ – ടെറ്റിന് മുൻപും ശേഷവും ഉള്ളവരെ ഒരേപോലെ കാണുന്നത് ശരിയല്ലെന്ന സംസ്ഥാനത്തിൻ്റെ നിലപാട് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും. സുപ്രീംകോടതി വിധി വന്നതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിച്ചതിന്റെ ഭാഗമായാണ് ഉത്തരവ് ഇറക്കിയതെന്നും പൊതു സഹായം സർക്കാർ ചെയ്യുന്നില്ല എന്ന ആക്ഷേപം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.ശബരിമല സ്വർണ മോഷണക്കേസിൻ്റെ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തെ അട്ടിമറിക്കാൻ പ്രതിപക്ഷം ബോധപൂർവ്വം ശ്രമിക്കുന്നു. ഇതിൻറെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരായ ആരോപണം.പ്രതിപക്ഷ നേതാവിനും അടൂർ പ്രകാശനം ഇതിൽ മറുപടി പറയാതെ ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.Also read; കോട്ടയത്തെ ബിജെപി യുഡിഎഫ് കൂട്ട്കെട്ട് ; 2026-ലെ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമോ എന്ന് അഡ്വ.കെ.അനിൽകുമാർമാധ്യമപ്രവർത്തകനെ അധിക്ഷേപിച്ച വെള്ളാപ്പള്ളിയുടെ പരാമർശം നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്നും മന്ത്രി പറഞ്ഞു. മതപരമായ കാരണത്താൽ സ്കൂളുകൾക്ക് അനുമതി നിഷേധിക്കാറില്ലെന്നും എസ്എൻഡിപി യോ എൻഎസ്എസ് പ്രത്യേകമായി സ്കൂളിനു വേണ്ടി ഒരു അപേക്ഷയും നൽകിയിട്ടില്ലെന്നും മന്ത്രി വിഷയത്തിൽ പ്രതികരിച്ചു.The post ‘കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചു; സുപ്രീംകോടതി ഉത്തരവിന് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യും’: മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.