വെനസ്വേലയ്‌ക്കെതിരായ അതിക്രമം: പ്രതിഷേധിച്ച് ഇടത് പാർട്ടികൾ

Wait 5 sec.

അമേരിക്കയുടെ വെനസ്വേല അതിക്രമത്തിൽ പ്രതിഷേധിച്ച് ഇടത് പാർട്ടികൾ. രാജ്യവ്യാപക പ്രക്ഷോഭത്തിന് സംയുക്തമായി ആഹ്വാനം ചെയ്തു. വെനസ്വേലക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യൻ സർക്കാരും അണിചേരണമെന്ന് ഇടത് പാർട്ടികൾ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യൻ സർകാർ വെനസ്വേലക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കണമെന്നും ഇടത് പാർട്ടികൾ ആവശ്യപ്പെട്ടു. വെനസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോ, ഭാര്യ സിലിയ ഫ്ലോറസ് എന്നിവരെ തട്ടിക്കൊണ്ടുപോയതിനെ ശക്തമായി അപലപിക്കുന്നതായി പ്രസ്താവയില്‍ പറയുന്നു. ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെ ലംഘനവും ഒരു പരമാധികാര രാഷ്ട്രത്തിനെതിരെ നടത്തിയ ആക്രമണവുമാണ്.ALSO READ: വെനസ്വേല ഇനി അമേരിക്ക ഭരിക്കുമെന്ന് ട്രംപ്: മഡൂറോയെ ന്യൂയോർക്കിൽ എത്തിച്ചു; യുഎസ് ആക്രമണത്തിന് കയ്യടിച്ച് സമാധാന നൊബേൽ ജേതാവ് മച്ചാഡോവെനസ്വേലയുടെ എണ്ണ ശേഖരം പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ പ്രസംഗത്തിൽ പ്രസ്താവിച്ചിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒരു പടി കൂടി കടന്ന് ക്യൂബയും മെക്സിക്കോയുമായിരിക്കും അവരുടെ അടുത്ത ലക്ഷ്യമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വെനസ്വേലയില്‍ പോരാടുന്ന ജനങ്ങൾക്ക് ഞങ്ങളുടെ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു.The post വെനസ്വേലയ്‌ക്കെതിരായ അതിക്രമം: പ്രതിഷേധിച്ച് ഇടത് പാർട്ടികൾ appeared first on Kairali News | Kairali News Live.