എഞ്ചിനീയറിങ്ങിൽ ഗോൾഡ് മെഡലിസ്റ്റ്, UPSC IES-ൽ 75-ാം റാങ്ക് ; നേട്ടം ലോറി ഡ്രൈവറായ അച്ഛന് സമ്മാനിച്ച് ഇന്ദുമതി

Wait 5 sec.

ചെറുപ്പം മുതൽ പഠിയ്ക്കാൻ മിടുക്കിയായിരുന്നു തിരുപ്പതി സ്വദേശിനി ഇന്ദുമതി. എന്നാൽ സാമ്പത്തികം എന്നും അവൾക്കൊരു വിലങ്ങ് തടിയായിരുന്നു. പാവപ്പെട്ട കുടുംബത്തിലെ ഏക അത്താണി ലോറി ഡ്രൈവറായ അച്ഛനാണ്. എന്നാലും “നീ പഠിക്കു നമ്മൾ എന്നും നിനക്കൊപ്പം നിൽക്കുമെന്ന്” അവർ പറഞ്ഞുകൊണ്ടേ ഇരുന്നു. ആ വാക്കുകളാണ് അവൾക്ക് മുന്നോറാനുള്ള ധൈര്യം നൽകിയത്. പത്താം ക്ലാസ്സ് പഠനശേഷം പ്രൈവറ്റ് കോളേജിലെ ഒരു ഫ്രീസീറ്റ് അവൾക്കായി വച്ച് നീട്ടിയിരുന്നു. എല്ലാവരും പോകുന്ന വഴിക്ക് പകരം പോളിടെക്നിക്കിലേക്ക് തിരിയാൻ ഒരു അധ്യാപിക പറഞ്ഞതോടെയാണ് ജീവിതം പുതിയ വഴിയിലേക്ക് മാറിയത്. എത്രയും വേ​ഗം ഒരു ജോലിയിൽ എത്തി പൈസ സമ്പാദിക്കാൻ അതു സഹായിക്കുമെന്നും അവർ പറഞ്ഞു. ​ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ നിന്നും ടോപ്പറായാണ് പിന്നീട് എഞ്ചിനീയറിങ്ങിന് ചേർന്നത്. ഗോൾഡ് മെഡലോടെ എജിനീയറിങ്ങ് പാസ്സായി ക്യാമ്പസ് സെലക്ഷനിൽ ജോലിയും ലഭിച്ചു. എന്നാൽ ശ്രമിച്ചാൽ തനിക്ക് ഇനിയും ഉയരങ്ങളിലെത്താൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഇന്ദുവിനെ UPSC IES-ൽ എത്തിച്ചത്. Also read : സെറ്റും നെറ്റും ഉണ്ടെങ്കിലും ഇനി ഇളവില്ല: സ്കൂൾ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കികോച്ചിങ് ഫീസ് തന്റെ രക്ഷിതാക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇന്ദു ഡൽഹിയിലേക്ക് ട്രെയിൻ കയറി. ടീച്ചർമാർ ഉൾപ്പെടെ പലരും താമസത്തിനും പഠനത്തിനും സഹായിക്കാൻ കൂടെ നിന്നെന്ന് ഇന്ദു പറയുന്നു. റിസൾട്ട് വന്നപ്പോൾ യുപിഎസി എഞ്ചിനീയറിങ്ങ് സർവ്വീസിൽ 75-ാം റാങ്കോടെയാണ് ഇന്ദു തന്റെ ലക്ഷ്യം പൂർത്തിയാക്കിയത്.The post എഞ്ചിനീയറിങ്ങിൽ ഗോൾഡ് മെഡലിസ്റ്റ്, UPSC IES-ൽ 75-ാം റാങ്ക് ; നേട്ടം ലോറി ഡ്രൈവറായ അച്ഛന് സമ്മാനിച്ച് ഇന്ദുമതി appeared first on Kairali News | Kairali News Live.