പഴമുണ്ടെങ്കിൽ നാലുമണി ചായ കളറാക്കാം; ഉന്നക്കായ പ്രേമികൾ ഇതൊന്നു പരീക്ഷിക്കൂ

Wait 5 sec.

വീട്ടിൽ കുറച്ച് പഴം ഇരിപ്പുണ്ടെങ്കിൽ ഇന്നത്തെ നാലുമണിച്ചായ രുചികരമാക്കാം. സിംപിൾ ആയി മലയാളികളുടെ പ്രിയപ്പെട്ട ഉന്നക്കായ ആയാലോ ഇന്ന്… കുറഞ്ഞ വിഭവങ്ങൾ കൊണ്ട് വേഗത്തിൽ ഉന്നക്കായ എങ്ങനെ തയാറാക്കാമെന്ന് നോക്കാം.ആവശ്യമായ സാധനങ്ങൾനേന്ത്രപഴം – 1 കിലോമുട്ടയുടെ വെള്ള – 4 എണ്ണംതേങ്ങ – 1 മുറിനെയ്യ് – 3 ടീസ്പൂണ്‍പൊടിച്ച ഏലക്ക – 1 ടീസ്പൂണ്‍വറുത്ത അണ്ടിപ്പരിപ്പ് – 100 ഗ്രാംആവശ്യത്തിന് പഞ്ചസാരകിസ്മിസ് ചൂടാക്കിയത് – 100 ഗ്രാംറൊട്ടി പൊടി – ആവശ്യത്തിന്എണ്ണ – ആവശ്യത്തിന്ALSO READ; തണുപ്പ് കാരണം ദോശ മാവ് പുളിച്ച് പൊങ്ങുന്നില്ലേ? ഈ ചേരുവ ചേര്‍ത്താല്‍ മതിതയ്യാറാക്കുന്ന വിധംപഴം തോടോടെ ഒരു കപ്പ്‌ വെള്ളത്തില്‍ കുക്കറില്‍ വേവിക്കുക. ഒരു വിസിൽ കേൾക്കുന്നത് വരെ പാകം ചെയ്താൽ മതിയാകും. തുടർന്ന് തൊലി കളഞ്ഞ പഴം മിക്സ്‌യില്‍ വെള്ളം അടിച്ചെടുക്കുക. ശേഷം അണ്ടിപ്പരിപ്പ് വറുത്തതും ഏലക്ക പൊടിച്ചതും കിസ്മിസ് ചൂടാക്കിയതും, പഞ്ചസാരയും തിരുകി വച്ച തേങ്ങയിലേക്ക് ഇട്ട് മിക്സ് ചെയ്യുക. മിക്സിയിൽ അടിച്ച പഴം ചെറിയ ഉരുളയാക്കി പരത്തി, തേങ്ങാ കൂട്ട് അതിലേക്ക് ചേർത്ത് ഉന്നക്കായ ആകൃതിയില്‍ ഉരുട്ടി എടുക്കുക. കോഴിമുട്ടയുടെ വെള്ളയില്‍ മുക്കിയ ഇത് റൊട്ടി പൊടിയില്‍ മുക്കി നെയ്യ് ഒഴിച്ച് ചൂടാക്കി വച്ചിരിക്കുന്ന ഫ്രൈപാനില്‍ പൊരിച്ചെടുക്കാം. ഇളം നിറമാകുമ്പോൾ വറുത്ത് കോരാം. സ്വാദുള്ള ഉന്നക്കായ റെഡി.The post പഴമുണ്ടെങ്കിൽ നാലുമണി ചായ കളറാക്കാം; ഉന്നക്കായ പ്രേമികൾ ഇതൊന്നു പരീക്ഷിക്കൂ appeared first on Kairali News | Kairali News Live.