ധർമ്മശാലയിൽ കടുത്ത കോളേജ് ക്യാമ്പസിലെ ലൈംഗിക പീഡനവും റാഗിങ്ങും മൂലം വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സുഹൃത്തുക്കള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി മകള്‍ പറഞ്ഞിരുന്നുവെന്ന് അച്ഛൻ. തൻ്റെ മകള്‍ കോളേജിൽ പോകാൻ ഭയപ്പെട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. റാഗിങ്ങിനിടെ തൻ്റെ മകളെ വിദ്യാർത്ഥികൾ മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും പിതാവ്.ഹിമാചൽ പ്രദേശ് ധർമ്മശാലയിലുള്ള ഗവൺമെന്റ് ഡിഗ്രി കോളേജിലെ വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. തന്റെ അവസാന വീഡിയോയിൽ പ്രൊഫസർ അശോക് അവളെ അനുചിതമായി സ്പർശിക്കാറുണ്ടായിരുന്നുവെന്ന് അവള്‍ പറഞ്ഞിരുന്നു. ഡിസംബർ 26ന് ആണ് ലുധിയാനിലെ ആശുപത്രിയില്‍ ചികിത്സയില്‍ ക‍ഴിയവേ മരിച്ചത്. ഏഴ് ആശുപത്രികളിൽ ചികിത്സ തേടിയതായി കാംഗ്ര എസ്പി അശോക രത്തൻ പറഞ്ഞു.ALSO READ: ‘മുഖം പിളർന്ന നിലയിൽ’; ഫരീദാബാദിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി നേരിട്ടത് ക്രൂരപീഡനം; സഹോദരി പറയുന്നതിങ്ങനെതാൻ വളരെയധികം തകര്‍ന്ന അവസ്ഥയിലാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. കോളേജിൽ പോകാൻ താൽപര്യമില്ലെന്ന് അവൾ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു, വിദ്യാർത്ഥികൾ തന്നെ കൊല്ലുമെന്ന് അവൾ പറഞ്ഞുവെന്ന് അച്ഛൻ പറയുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 18ന് റാഗിംഗിനിടെ മൂന്ന് വിദ്യാർത്ഥിനികൾ മകളെ മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്തതോടെയാണ് പീഡനം ആരംഭിച്ചത്. പെൺകുട്ടികളിൽ ഒരാൾ കുപ്പികൊണ്ട് അടിക്കുകയും മുടി മുറിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു.പെണ്‍കുട്ടി നല്‍കിയ മരണമൊ‍ഴി വീഡിയോയിൽ തൻ്റെ പ്രൊഫസ്സര്‍ അശോകിൻ്റെ പേര് അവള്‍ പറഞ്ഞുകൊണ്ടിരുന്നു. പ്രൊഫസ്സര്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യുമെന്ന് ചോദിച്ചപ്പോള്‍, തന്നോട് വിചിത്രമായ കാര്യങ്ങള്‍ ചെയ്യുമെന്ന് അവള്‍ ആശുപത്രി കിടക്കിയിലിരിക്കെ പറഞ്ഞു. അവളുടെ ശരീരത്തില്‍ അയാള്‍ സ്പര്‍ശിക്കാറുണ്ടായിരുന്നെന്ന് അവള്‍ പറഞ്ഞു. വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നാലെ ശനിയാഴ്ച യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യുജിസി ഒരു സമിതി രൂപീകരിച്ചു.അതേസമയം, കേസ് ആത്മഹത്യയല്ലെന്നും മരണമാണെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. കുറ്റവാളികളെ വെറുതെ വിടില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും യുജിസി ഉറപ്പു നൽകി.The post പ്രൊഫസര് അനുചിതമായി സ്പർശിച്ചു, കുപ്പികൊണ്ട് അടിക്കുകയും മുടി മുറിക്കുകയും ചെയ്തു: ധർമ്മശാലയിലെ പെണ്കുട്ടി നേരിട്ടത് ക്രൂര പീഡനം, പിതാവ് പറയുന്നതിങ്ങനെ… appeared first on Kairali News | Kairali News Live.