1997നും 2012നും ഇടയിൽ ജനിച്ചവരെയാണ് ജെൻസി വിഭാഗങ്ങള്‍ എന്ന് പറയുന്നത്. അവര്‍ ജോലിയിലേക്ക് കടന്നുവരുമ്പോ‍ഴുണ്ടാകുന്ന ഫലങ്ങള്‍ എപ്പോ‍ഴും സമ്മിശ്രമായിട്ടുള്ളതാണ്. വിദ്യാഭ്യാസ, കരിയർ പ്ലാറ്റ്ഫോമായ ഇന്റലിജന്റ് നടത്തിയ ഒരു റിപ്പോർട്ട് അനുസരിച്ച്, ജെൻസികളെ ജോലിക്കെടുക്കുന്നതിന് മുൻപ് ഹയറിംഗ് തന്ത്രങ്ങളില്‍ പുനര്‍വിചിന്തനം ചെയ്യാൻ മാനേജര്‍മാരെ പ്രേരിപ്പിക്കുന്നതായി പറയപ്പെടുന്നു. ഏകദേശം 1,000 ഹയറിംഗ് മാനേജർമാരെ ഉള്‍പ്പെടുത്തി നടത്തിയ സർവേയിൽ, ആറ് തൊഴിലുടമകളിൽ ഒരാൾ ജെൻസികള്‍ക്ക് നിയമനം നല്‍കാൻ മടിക്കുന്നതായി വെളിപ്പെടുത്തി.ഇന്റലിജന്റ് സർവേ ഫലംസെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ഇന്റലിജന്റ് ഡോട്ട് കോമിൽ നിന്നുള്ള സർവേയിൽ, 60% തൊഴിലുടമകളും ഓൺബോർഡിംഗ് കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ജെൻസികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി പറയപ്പെടുന്നു. തൊഴിലുടമകളിൽ പകുതിയോളം പേർ ജെൻസികളെ ജോലിക്കെടുക്കുന്നതില്‍ മടിക്കുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം 46% പേർ പ്രൊഫഷണലിസത്തിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു. അഞ്ചിലൊന്നിൽ കൂടുതൽ (21%) പേർ അടുത്തിടെ ബിരുദം നേടിയവർക്ക് പലപ്പോഴും ജോലിഭാരം കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നും ഏകദേശം 20% പേർ ജോലി ആരംഭിക്കാൻ പലപ്പോഴും വൈകാറുണ്ടെന്നും പറയുന്നു.ALSO READ: ഫോണിന്റെ കവറിനെ ‘പേഴ്സ്’ ആക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ചെയ്യുന്നത് ഫോൺ കൊണ്ടുനടക്കുന്ന ആളിന് പോലും അപകടം വരുത്തുന്ന കാര്യംജെൻസിക്കാരെ പിരിച്ചുവിടുന്നത് എന്തുകൊണ്ട്?ജെൻസി ജീവനക്കാരെ നേരത്തെ പിരിച്ചുവിടുന്നതിന് നിരവധി കാരണങ്ങൾ തൊഴിലുടമകൾ ചൂണ്ടിക്കാട്ടി. പ്രചോദനത്തിന്റെ അഭാവം, ആശയവിനിമയത്തിനുള്ള കഴിവില്ലായ്മ, പ്രൊഫഷണലല്ലാത്ത പെരുമാറ്റം എന്നിങ്ങനെയുള്ള കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്.മോശം ആശയവിനിമയം (39%), ഫീഡ്ബാക്ക് സ്വീകരിക്കാനുള്ള ബുദ്ധിമുട്ട് (38%), അപര്യാപ്തമായ പ്രശ്നപരിഹാര കഴിവുകൾ (34%) എന്നിവയും പിരിച്ചുവിടലിനുള്ള കാരണങ്ങളിൽ പ്രധാനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലിസ്ഥലത്തെ അനുചിതമായ വസ്ത്രധാരണം, വേഗം പ്രമോഷൻ ലഭിക്കണമെന്നുള്ളത് എന്നിവയാണ് മറ്റ് കാരണങ്ങള്‍.മോശം പ്രകടനംഏപ്രിലിൽ നടത്തിയ ഒരു സർവേയിൽ, 74% മാനേജർമാരും ബിസിനസ്സ് ചെയ്യുന്നവരും ജെൻസികളെ കൂടുതൽ ബുദ്ധിമുട്ടായി കണക്കാക്കുന്നുവെന്ന് കണ്ടെത്തി.The post പൂക്കീസിനെ മാനേജര്മാര്ക്ക് ഇഷ്ടമില്ല, ജെൻസി വിഭാഗത്തിലുള്ളവരെ വേഗം ജോലിയില് നിന്ന് പിരിച്ചുവിടുന്നു: റിപ്പോര്ട്ട് പുറത്ത് appeared first on Kairali News | Kairali News Live.