ടി20 ലോകകപ്പ്: സിംബാബ്‌വെയെ സിക്കന്ദർ റാസ നയിക്കും

Wait 5 sec.

അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ സിംബാബ്‌വെ പ്രഖ്യാപിച്ചു. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂർണമെന്റിൽ സിക്കന്ദർ റാസയാണ് ടീമിനെ നയിക്കുക. ലോകത്തെ മികച്ച ടീമുകളെ നേരിടാനുള്ള വലിയ വെല്ലുവിളിക്കാണ് സിംബാബ്‌വെ ഒരുങ്ങുന്നത്. ടീം തിരഞ്ഞെടുപ്പിൽ വലിയ അദ്ഭുതങ്ങളില്ല. പരുക്കിൽ നിന്ന് മടങ്ങിയെത്തിയ ഫാസ്റ്റ് ബൗളർ ബ്ലെസിംഗ് മുസറബാനിയെയാണ് ടീമിൽ ഉൾപ്പെടുത്തി. റിച്ചാർഡ് ന്ഗരാവ, ബ്രാഡ്ലി ഇവൻസ്, ടിനോടെണ്ട മപ്പോസ എന്നിവർക്കൊപ്പം മുസറബാനി പേസ് ആക്രമണത്തിന് നേതൃത്വം നൽകും. സ്പിൻ വിഭാഗത്തിൽ ഗ്രെയിം ക്രെമറും വെല്ലിംഗ്ടൺ മസകട്സയും ടീമിന്റെ നെടുംതൂണുകൾ ആകും.Also Read: റബാഡ അകത്ത് , സ്റ്റബ്സ് പുറത്ത് ! ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയുവതാരങ്ങളും പരിചയസമ്പന്നരും ഒരുപോലെയുള്ള അടങ്ങിയതാണ് ബാറ്റിംഗ് നിര. ഓൾറൗണ്ടർ റയാൻ ബർൾ ബാറ്റിലും ബോളിലും മത്സരം മാറ്റിമറിക്കാൻ ശേഷിയുള്ള താരമാണ്. തഷിംഗ മുശെകിവ, ക്ലൈവ് മഡാന്ദെ, ടോണി മുന്യോംഗ, ഡിയോൺ മയേഴ്‌സ് എന്നിവരും ടീമിന് കരുത്താകുന്നു. വിക്കറ്റ് കീപ്പർ-ബാറ്റർ ബ്രെൻഡൻ ടെയ്‌ലറിന്റെ അനുഭവസമ്പത്ത് ടീമിന് നിർണായകമാകും.ഗ്രൂപ്പ് ബിയിൽ സിംബാബ്‌വെയ്ക്കൊപ്പം ഓസ്ട്രേലിയ, അയർലണ്ട്, ഒമാൻ, ശ്രീലങ്ക എന്നീ ടീമുകളാണ്. ഫെബ്രുവരി 9-ന് ഒമാനെതിരെയാണ് ആദ്യ മത്സരം. ഗ്രൂപ്പിൽ നിന്ന് ആദ്യ രണ്ട് ടീമുകൾ സൂപ്പർ എയ്റ്റിലേക്ക് യോഗ്യത നേടും.The post ടി20 ലോകകപ്പ്: സിംബാബ്‌വെയെ സിക്കന്ദർ റാസ നയിക്കും appeared first on Kairali News | Kairali News Live.