വിജയ് ഹസാരെ ട്രോഫിയിൽ വിദർഭയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ ബലത്തിൽ ബറോഡ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 293 റൺസ് നേടി. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ, സ്വന്തം ടീം 5 വിക്കറ്റ് നഷ്ടത്തിൽ 71 എന്ന ദയനീയ നിലയിൽ നിൽക്കുമ്പോൾ ക്രീസിലെത്തിയ ഹാർദിക് ലിസ്റ്റ് എ ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ചുറിയോടെ ടീമിന് രക്ഷകനായത്. 92 പന്തിൽ നിന്ന് 133 റൺസ് അടിച്ചെടുത്ത ഹാർദിക് 8 ഫോറുകളും 11 സിക്സുകളും അടിച്ചുകൂട്ടി. 39-ാം ഓവറിൽ പാർത്ത് രേഖാഡെയെതിരെ അഞ്ചു സിക്സറുകൾ അടക്കം 34 റൺസാണ് ഹർദിക് അടിച്ചു കൂട്ടിയത്. ഹർദിക് പുറത്തായ ശേഷം അവസാന ഓവറുകളിൽ മഹേഷ് പാത്തിയ, കരൺ ഉമട്ട് എന്നിവർ ചേർന്ന് സ്കോർ 9 വിക്കറ്റ് നഷ്ടത്തിൽ 293 എന്ന നിലയിൽ എത്തിച്ചു. ഇതോടെ വിദർഭയ്ക്ക് ജയിക്കാൻ 294 റൺസാണ് ലക്ഷ്യം.Also Read: വിജയ് ഹസാരെ ട്രോഫി: കേരളത്തിന് 312 റൺസ് വിജയലക്ഷ്യംനേരത്തെ, ടോസ് നേടിയ വിദർഭ കൃത്യതയുള്ള ബൗളിങ്ങിലൂടെ ബറോഡയെ വെള്ളം കുടിപ്പിച്ചു. അമിത് പാസി, നിത്യ പാണ്ഡ്യ, പ്രിയാൻഷു മൊലിയ, അതിത് ഷെട്ട്, ജിതേഷ് ശർമ എന്നിവർ വേഗത്തിൽ പുറത്തായതോടെ ബറോഡ സമ്മർദ്ദത്തിലായി. നായകൻ ക്രുണാൽ പാണ്ഡ്യയുമായി ചേർന്ന് ഹാർദിക് ആണ് തുടക്കത്തിലേ തകർച്ചയിൽ നിന്നും ബറോഡയെ കരകയറ്റിയത്. വിദര്ഭക്കു വേണ്ടി യാഷ് താക്കൂർ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ നചികേത് ബുട്ടയും പാർത്ത് രേഖാഡെയും രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി.The post ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ സെഞ്ചുറി; വിജയ് ഹസാരെ ട്രോഫിയിൽ ബറോഡയ്ക്ക് മികച്ച സ്കോർ appeared first on Kairali News | Kairali News Live.