യുവാക്കളുടെ ഇടയിൽ ഇന്ന് കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് കഴുത്തുവേദന. ജോലി സംബന്ധമായ കാരണങ്ങൾ, തെറ്റായ ഉറക്ക രീതികൾ, ഡ്രൈവിംഗ് ശീലങ്ങൾ എന്നിവ ഇതിന് പ്രധാന കാരണങ്ങളാണെന്ന് പറയുകയാണ് പാലാ ജനറൽ ഹോസ്പിറ്റലിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗം ജൂനിയർ കൺസൾട്ടന്റ് ഡോക്ടർ അരുൺ അരവിന്ദ്. ജോലിസ്ഥലത്തെ ക്രമീകരണങ്ങൾ കമ്പ്യൂട്ടറിന് മുന്നിൽ ദീർഘനേരം തലകുനിച്ചിരുന്ന് ജോലി ചെയ്യുന്നത് കഴുത്തിലെ പേശികൾക്ക് ആയാസമുണ്ടാക്കുന്നു. കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:കണ്ണിന്റെ പൊസിഷൻ എപ്പോഴും നേരെ (Horizontal) ആയിരിക്കണം. പരമാവധി 15 ഡിഗ്രി വരെ മാത്രമേ താഴോട്ട് നോക്കാവൂ.തല സ്ട്രൈറ്റ് ആയിരിക്കണം. ഇരിക്കുന്ന കസേരയ്ക്ക് കൃത്യമായ ബാക്ക് റെസ്റ്റ്, ഹെഡ് റെസ്റ്റ്, ആം റെസ്റ്റ് എന്നിവ ഉണ്ടായിരിക്കണം.തുടർച്ചയായി ഒരേ ഇരിപ്പ് ഇരിക്കാതെ, ഓരോ 20 മിനിറ്റ് കൂടുമ്പോഴും എഴുന്നേറ്റ് ഒരു റൗണ്ട് നടക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും.ഉറക്കത്തിലെ കൃത്യത കിടക്കുന്ന പൊസിഷൻ കഴുത്തുവേദനയെ വളരെയധികം സ്വാധീനിക്കുന്നു. വയർ അമർത്തി കിടക്കുന്നതും വശങ്ങളിലേക്ക് കൃത്യമായ സപ്പോർട്ട് ഇല്ലാതെ ചരിഞ്ഞു കിടക്കുന്നതും വേദനയ്ക്ക് കാരണമാകും.മലന്നു കിടക്കുന്നതാണ് ശാസ്ത്രീയമായി ഏറ്റവും നല്ല രീതി.തലയണ ഉപയോഗിക്കുമ്പോൾ അത് തലയ്ക്ക് മാത്രമല്ല, കഴുത്ത് മുതൽ തല വരെ കൃത്യമായി സപ്പോർട്ട് നൽകുന്ന രീതിയിൽ ആയിരിക്കണം.വശം ചരിഞ്ഞു കിടക്കുകയാണെങ്കിൽ കഴുത്തിന് സപ്പോർട്ട് നൽകാൻ അഡീഷണൽ തലയണ ഉപയോഗിക്കാം.യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ വാഹനങ്ങൾ ഓടിക്കുമ്പോഴുള്ള അശ്രദ്ധയും കഴുത്തുവേദനയിലേക്ക് നയിക്കാം:ALSO READ: രക്തം കാണുമ്പോൾ ബോധംകെട്ട് വീഴാറുണ്ടോ? കാരണം ഇതാണ്…കാർ ഡ്രൈവിംഗ്: ദീർഘദൂര യാത്രകളിൽ കഴുത്തിന് കൃത്യമായ സപ്പോർട്ട് നൽകുന്ന ഹെഡ് റെസ്റ്റ് ഉപയോഗിക്കണം. ട്രാഫിക്കിലെ പെട്ടെന്നുള്ള ചലനങ്ങൾ (Jerks) ഒഴിവാക്കാൻ ഇത് സഹായിക്കും.ബൈക്ക് യാത്ര: ബൈക്ക് ഓടിക്കുമ്പോൾ അമിതമായി ആക്സിലറേറ്റ് ചെയ്യുന്നതും പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും കഴുത്തിന് ദോഷകരമാണ്. മിതമായ വേഗതയിൽ യാത്ര ചെയ്യുന്നത് ഇഞ്ചുറി തടയാൻ സഹായിക്കും. കൂടാതെ, കയ്യിൽ താങ്ങിയിരിക്കുന്ന രീതിയിലുള്ള ഡ്രൈവിംഗ് പൊസിഷൻ മെയിന്റയിൻ ചെയ്യുന്നത് ഇഞ്ചുറി കുറയ്ക്കാൻ സഹായിക്കും.ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ യുവാക്കൾക്ക് കഴുത്തുവേദന ഒരു പരിധിവരെ തടയാനും ദീർഘകാല ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാനും സാധിക്കും.The post വണ്ടിയോടിക്കുന്നത് മുതൽ കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് വരെ; യുവാക്കളിൽ കഴുത്തുവേദന കൂടി വരാൻ കാരണമുണ്ട് appeared first on Kairali News | Kairali News Live.