അമേരിക്കയുടെ വെനസ്വേലൻ ആക്രമണം; പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് DYFI കൊല്ലം ജില്ലാ കമ്മിറ്റി

Wait 5 sec.

വെനസ്വേലയില്‍ അതിക്രമിച്ചു കയറി അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലും പ്രസിഡൻറ് മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിയ നടപടിയിലും പ്രതിഷേധം സംഘടിപ്പിച്ച് ഡി വൈ എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റി. വെനസ്വേലയുടെ എണ്ണ സമ്പത്ത് കൊള്ളയടിക്കാനും, തങ്ങളുടെ വിമർശകരായ രാജ്യത്തെ ഇല്ലായ്മ ചെയ്യാനും അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ലോക ജനത ഉണരണമെന്നും പൊരുതുന്ന വെനസ്വേല ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിലാണ് പ്രകടനവും യോഗവും ചേർന്നത്.ALSO READ; ‘തങ്ങൾക്ക് കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ട് കേട്ടില്ല, ഇങ്ങനെയൊരു നീക്കം ലോകത്ത് മറ്റാർക്കും സാധിക്കില്ല’; മദൂറോയെ തട്ടിക്കൊണ്ട് വന്നതിനെ ന്യായീകരിച്ചും വീമ്പിളക്കിയും ട്രംപ്ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു ലോകത്തിലെ വിവിധ രാജ്യങ്ങളിൽ അധിനിവേശം നടത്തിയ അമേരിക്ക അതിന്റെ തുടർച്ചയായാണ് വെനസ്വേലക്കെതിരെ തിരിഞ്ഞതെന്ന് പ്രസ്താവനയിൽ അവർ വ്യക്തമാക്കി. യോഗം കേന്ദ്രകമ്മിറ്റി അംഗം ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. ടി ആർ ശ്രീനാഥ്, ശ്യാം മോഹൻ, എസ് ആർ രാഹുൽ, എം ഹരി കൃഷ്ണൻ, യു പവിത്ര, മനുദാസ് എസ്, ബിലാൽ എന്നിവർ നേതൃത്വം നൽകി.The post അമേരിക്കയുടെ വെനസ്വേലൻ ആക്രമണം; പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് DYFI കൊല്ലം ജില്ലാ കമ്മിറ്റി appeared first on Kairali News | Kairali News Live.