രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി കൊടുക്കാൻ കാരണം മാനനഷ്ടമാണെന്ന് അതിജീവിതയുടെ പങ്കാളി. തന്‍റെ കുടുംബജീവിതം തകർത്തത് രാഹുൽ മാങ്കൂട്ടത്തിലാണ്. ഒരു എംഎൽഎ കുടുംബ പ്രശ്നത്തിൽ ഇടപെടുമ്പോൾ രണ്ട് കക്ഷിയെയും വിളിക്കണം. എന്നാൽ തന്നെ ഇതുവരെ രാഹുൽ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മാതാപിതാക്കളുടെ ഏക മകനായ താൻ നാട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ ജോലിയുടെ ഭാഗമായി ഒറ്റയ്ക്കായിരുന്നു താമസം. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ യുവതിയെ വശീകരിച്ചു. ഭർത്താവുമായുള്ള ബന്ധം വഷളായ സമയത്താണ് യുവതിയെ പരിചയപ്പെട്ടതെന്നും പ്രശ്നം പരിഹരിക്കാൻ ഇടപ്പെട്ടന്നായിരുന്നു രാഹുലിൻ്റെ വാദം. ALSO READ; രാഹുൽ മാങ്കൂട്ടത്തിൽ രഹസ്യമായി ചെവിയിൽ മന്ത്രിച്ചപ്പോൾ മുമ്പ് പറഞ്ഞതെല്ലാം മറന്ന് പി ജെ കുര്യൻഎന്നാൽ, ഇത് പൂർണമായി തള്ളുകയാണ് യുവതിയുടെ ഭർത്താവ്. പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും അതിജീവിതയുടെ ഭർത്താവ് ചോദിച്ചു. ക്രൈം ബ്രാഞ്ചും എസ്.ഐ.ടിയും (SIT) തന്റെ വീട്ടിൽ വന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും തന്റെ കയ്യിലുള്ള തെളിവുകൾ ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ വിവാഹചിത്രങ്ങൾ ബോധപൂർവം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇത് യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ വേണ്ടി ചെയ്തതാണെങ്കിലും താനും ഇതിന് ഇരയായെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ BNS 84 പ്രകാരം കേസ് എടുക്കണമെന്നുമാണ് ഭർത്താവിൻ്റെ ആവശ്യം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും കോൺഗ്രസിനെ രാഹുൽ വിഷയം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.The post ‘കുടുംബജീവിതം തകർത്തു, കടുത്ത മാനസിക സംഘർഷം അനുഭവിച്ചു’; രാഹുൽ തന്റെ അസാന്നിധ്യം അവസരമാക്കിയെന്ന് അതിജീവിതയുടെ പങ്കാളി appeared first on Kairali News | Kairali News Live.