വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തകർപ്പൻ വിജയം; സഞ്ജുവിന് സെഞ്ച്വറി

Wait 5 sec.

അഹമ്മദാബാദിൽ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ ജാർഖണ്ഡിനെതിരേ കേരളത്തിന് 8 വിക്കറ്റുകളുടെ ഉജ്ജ്വല വിജയം. 312 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിനായി ഓപ്പണർമാരായ സഞ്ജുവും രോഹൻ കുന്നുമ്മലും സെഞ്ച്വറി നേടി. ഇരുവരും 25 ഓവറിൽ ചേർന്നൊരുക്കിയ 212 കൂട്ടുകെട്ടാണ് കേരളത്തിന്റെ വിജയത്തിലേക്ക് നയിച്ചത്. ആക്രമണ മനോഭാവത്തോടെ ബാറ്റ് വീശിയ രോഹൻ കുന്നുമ്മൽ തുടക്കം മുതൽ തന്നെ ബൗളർമാരെ സമ്മർദ്ദത്തിലാക്കി. വെറും 78 പന്തിൽ 124 റൺസാണ് കുന്നുമ്മൽ നേടിയത്. അദ്ദേഹത്തിന്റെ ഇന്നിങ്സിൽ എട്ട് ഫോറുകളും പതിനൊന്ന് സിക്‌സുകളും ഉൾപ്പെട്ടു. മറുവശത്ത് സഞ്ജു സാംസൺ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്തുകൊണ്ട് ഇന്നിങ്സ് നയിക്കുന്ന ആങ്കറുടെ വേഷം ഏറ്റെടുത്തു.Also Read: വിജയ് ഹസാരെ ട്രോഫി: കേരളത്തിന് 312 റൺസ് വിജയലക്ഷ്യംഒരു പന്തിൽ ഒരു റൺസിന് മുകളിലായിരുന്നു സഞ്ജുവിന്റെ സ്കോറിംഗ് വേഗം. 48 പന്തിൽ അർധസെഞ്ചുറി നേടിയ സഞ്ജു പിന്നീട് ഗിയർ മാറ്റി. 90 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ അദ്ദേഹം ഒമ്പത് ഫോറുകളും മൂന്ന് സിക്‌സുകളും അടിച്ചു. 31 കാരനായ സഞ്ജു 95 പന്തിൽ 101 റൺസ് നേടിയ ശേഷം ശുഭം കുമാർ സിംഗിന്റെ പന്തിൽ എൽ.ബി.ഡബ്ല്യുവായി പുറത്തായി.എന്നാൽ പിന്നീട് വന്ന ബാബ അപരാജിത്തും വിഷ്ണു വിനോദും 43ആം ഓവറിൽ കേരളത്തെ വിജയത്തിൽ എത്തിച്ചു. നേരത്തെ ടോസ് നേടിയ ജാർഖണ്ഡ് കുമാർ കുഷാഗ്രയുടെ സെഞ്ചുറിയുടെ പിൻബലത്തിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് നേടി. ഏഴു വിക്കറ്റു നഷ്ടത്തിൽ 311 എന്ന സ്കോറോടെ ജാർഖണ്ഡ് ഇന്നിംഗ്സ് അവസാനിപ്പിച്ചതോടെ, മത്സരത്തിൽ ജയിക്കാനായി കേരളത്തിന് മികച്ച ബാറ്റിങ് കാഴ്ചവെക്കേണ്ടത് അനിവാര്യമായി മാറി. The post വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തകർപ്പൻ വിജയം; സഞ്ജുവിന് സെഞ്ച്വറി appeared first on Kairali News | Kairali News Live.