തിരുവനന്തപുരം മ്യൂസിയവും മൃഗശാലയും പാഠശാലയാക്കി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്;‘ബയോ എക്സ്പ്ലോർ 2026’ സംഘടിപ്പിച്ചു

Wait 5 sec.

തിരുവനന്തപുരം മ്യൂസിയവും മൃഗശാലയും പാഠശാലയാക്കി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്. ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ ‘എവരി ചൈൽഡ് എ സയന്റിസ്റ്റ് ആൻഡ് ആർട്ടിസ്റ്റ്’ (ECASA) പദ്ധതിയുടെ ഭാഗമായാണ് ‘ബയോ എക്സ്പ്ലോർ 2026’ പരിപാടി തിരുവനന്തപുരം മ്യൂസിയം ആൻഡ് മൃഗശാലയിൽ വെച്ച് സംഘടിപ്പിച്ചത്.കുട്ടികളിൽ ശാസ്ത്രബോധവും കലാബോധവും ഒരുമിച്ച് വളർത്തി ഭാവിയിലെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തകരായി അവരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ശാസ്ത്രജ്ഞനുമായ പത്മശ്രീ എം. സി. ദത്തൻ പരിപാടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബോർഡിന്റെ സയന്റിഫിക് ഓഫീസർ ഡോ. വി. ഉണ്ണികൃഷ്ണൻ സ്വാഗതവും സീനിയർ റിസർച്ച് ഓഫീസർ ഡോ. അഖില എസ്. നായർ നന്ദിയും പറഞ്ഞു. ECASA അഡ്വൈസറി കമ്മിറ്റി അംഗം ഡോ. എം. പി. രാധാമണി, തിരുവനന്തപുരം മൃഗശാല സൂപ്രണ്ട് രാജേഷ് വി, പ്രൊഫ. ഷാജി കുമാർ വാമനപുരം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ALSO READ: പുതുവർഷത്തിലെ ആദ്യ അതിഥി ‘പൗർണ്ണ’; തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുത്തൻ പ്രതീക്ഷകളുമായി അവളെത്തിമൃഗശാലയ്ക്കുള്ളിലെ വിവിധ ഇനം മരങ്ങൾ, അവയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന സംരക്ഷിത ജന്തുക്കൾ, അവ തമ്മിലുള്ള പരസ്പര ആശ്രയ ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളിലൂടെയാണ് കുട്ടികളെ നയിച്ചത്. ജൈവവൈവിധ്യത്തിന്റെ സങ്കീർണ്ണതയും പരിസ്ഥിതിയിലെ ഓരോ ജീവിയും വഹിക്കുന്ന പങ്കും നേരിട്ടുള്ള നിരീക്ഷണത്തിലൂടെ മനസ്സിലാക്കാൻ പരിപാടി സഹായകമായി.വിദേശങ്ങളിൽ നിന്നെത്തിയ സസ്യങ്ങൾ, പരിസ്ഥിതിക്ക് ഭീഷണിയാകുന്ന ആക്രമകാരി സസ്യങ്ങൾ, ചിത്രശലഭങ്ങളും അവയുടെ ആതിഥേയ സസ്യങ്ങളും എന്നിവയെക്കുറിച്ചും പരിപാടിയിൽ കുട്ടികൾക്ക് വിശദമായ അറിവ് നൽകി. ഇതോടൊപ്പം വിവിധ കാലഘട്ടങ്ങളിലൂടെ ജീവന്റെ പരിണാമം മനസ്സിലാക്കുന്നതിനായി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സന്ദർശനവും സംഘടിപ്പിച്ചു.ALSO READ: കെ – ടെറ്റ് നിർബന്ധമാക്കിയ തീരുമാനം; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകിപരിപാടിക്ക് ടിബിജിആർഐ (TBGRI)യിലെ സീനിയർ പ്രിൻസിപ്പാൾ സയന്റിസ്റ്റ് ഡോ. രാജേന്ദ്രപ്രസാദ്, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സൂപ്രണ്ട് വിജയലക്ഷ്മി, തിരുവനന്തപുരം മൃഗശാല മുൻ സൂപ്രണ്ട് ജി. ആർ. രാജഗോപാൽ, ട്രാവൻകൂർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ ബൈജു കെ., കെഎസ് ബിബി റിസർച്ച് ഓഫീസർ ഡോ. കെ. കെ. പ്രജിത്ത്, ജിജിൻ കെ. സ്മിത്ത്, ജില്ലാ കോഡിനേറ്റർ അക്ഷയ എന്നിവർ നേതൃത്വം നൽകി. ശ്രീകാര്യം ഗവൺമെൻറ് ഹൈസ്കൂൾ, വി ജെ എം യുപിഎസ് വള്ളക്കടവ്, ഹാജി സി എച്ച് മെമ്മോറിയൽ ഹൈസ്കൂൾ വള്ളക്കടവ്, കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂൾ, തൈക്കാട് മോഡൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അടക്കം 50 പേർ പരിപാടിയിൽ പങ്കെടുത്തു.The post തിരുവനന്തപുരം മ്യൂസിയവും മൃഗശാലയും പാഠശാലയാക്കി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്; ‘ബയോ എക്സ്പ്ലോർ 2026’ സംഘടിപ്പിച്ചു appeared first on Kairali News | Kairali News Live.