മേയർ സ്ഥാനം നൽകാതെ ബിജെപി നേതൃത്വം തന്നെ ഒഴിവാക്കിയതിലുള്ള അതൃപ്തി വീണ്ടും തുറന്ന് പറഞ്ഞ് ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖ. തിരഞ്ഞെടുപ്പിലുടനീളം മേയർ സ്ഥാനാർത്ഥിയായി അവതരിപ്പിച്ച ശേഷം അവസാനം തന്നെ അവഗണിക്കുകയായിരുന്നു. ആദ്യം മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണ്. എന്നാൽ മേയർ പദവി വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമാണ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ചത്. കൗൺസിലറായി നിൽക്കാനല്ല മത്സരിച്ചതെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രചരണവേളയിലുടനീളം മേയർ സ്ഥാനാർത്ഥി എന്ന നിലയിലാണ് ശ്രീലേഖയെ അവതരിപ്പിച്ചത്. എന്നാൽ ശ്രീലേഖയെ മേയർ ആകുന്നതിന് പർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുയർന്നതിനാൽ അവസാന നിമിഷം വി വി രാജേഷിനെ തിരഞ്ഞെടുക്കുകയായിരുന്നു. ആർ എസ് എസ് ഉൾപ്പെടെ രാജേഷിനെ പിന്തുണച്ചിരുന്നു.Also read : സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ സിപിഐഎമ്മിനെ ഭയക്കുന്നു; വെനസ്വേലൻ പ്രസിഡന്റിനെ പോലും ബന്ദിയാക്കിയ അമേരിക്കൻ നടപടി തെമ്മാടിത്തരം: മുഖ്യമന്ത്രിമേയർ സ്ഥാനത്ത് നിന്നും ഒഴിവാക്കിയതിലുള്ള അതൃപ്തി ആദ്യം മുതൽ തന്നെ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. വി വി രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ആശാനാഥിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് അവസാനിക്കും മുൻപ് വേദി വിട്ട് പോയത് ചർച്ചയായിരുന്നു. ശ്രീലേഖയെ അനുനയിപ്പിക്കാൻ നിയമസഭാ സീറ്റുൾപ്പടെ വമ്പൻ വാഗ്ദാനങ്ങളാണ് ബിജെപി നൽകിയിരുന്നത്. അതിനെത്തുടർന്ന് അനുനയിപ്പിക്കാൻ നിയമസഭാ സീറ്റുൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകിയിരുന്നു.The post മേയർ സ്ഥാനം നൽകാത്തതിലുള്ള അതൃപ്തി ‘വീണ്ടും’ തുറന്ന് പറഞ്ഞ് ആർ ശ്രീലേഖ appeared first on Kairali News | Kairali News Live.