മര്യാതുരുത്തിൽ വിൽപനയ്ക്കായി എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പുല്ലരികുന്ന് സ്വദേശി അമലിനെയാണ് കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ പിടിയിലായത്.മര്യാതുരുത്ത് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിലാണ് അമലിന്റെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. ALSO READ : ആലത്തൂരിൽ വയോധികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകൻ പൊരുളിപ്പാടം സുരേഷ് പിടിയിൽപ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും കഞ്ചാവിന്റെ ഉറവിടം എവിടെയാണെന്നും എക്സൈസ് അന്വേഷിച്ചുവരികയാണ്.പെരുമ്പാവൂർ മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ലഹരി വസ്തുക്കൾ എത്തിച്ച് വിൽപന നടത്തിയ കേസിൽ മറ്റൊരു യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂർ സ്വദേശി അജ്മലിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പിറ്റ് നിയമപ്രകാരം ആണ് അറസ്റ്റ്. രണ്ട് പൊലീസ് സ്റ്റേഷൻ പരിധികളിലായി എം ഡി എം എ വിൽപനയ്ക്ക് എത്തിച്ച കേസിലും കഞ്ചാവ് എത്തിച്ച കേസിലും ഇയാൾ പ്രതിയാണ്. അവസാനമായി തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇയാളെ ലഹരി മരുന്നുമായി പിടികൂടിയത്.The post കോട്ടയത്ത് ഒന്നേകാൽ കിലോ കഞ്ചാവുമായി പുല്ലരികുന്ന് സ്വദേശി പിടിയിൽ appeared first on Kairali News | Kairali News Live.