അമ്പമ്പോ! ബിഎംഡബ്ല്യു ആര്‍1250ജിഎസിൽ ഉലകം ചുറ്റി മഞ്ജു വാര്യർ; വീഡിയോയും ചിത്രങ്ങളും വൈറൽ

Wait 5 sec.

റൈഡർ മഞ്ജു വാര്യർ ആണ് ഇപ്പോള്‍ എങ്ങും ചർച്ചാ വിഷയം. ബൈക്കിൽ ചുറ്റിക്കറങ്ങാൻ ഏറെ ഇഷ്ടമുള്ള നടി മഞ്ജു വാര്യർ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്കിൽ കസറിയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മഴയത്ത് യാത്ര ചെയ്യുന്ന മഞ്ജുവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. താരം തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും.‘കഴിഞ്ഞുപോയതിനും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതിനും, വരാനിരിക്കുന്നതുമെല്ലാം നന്ദി’ എന്ന് കുറിച്ചുകൊണ്ടാണ് ബൈക്ക് റൈഡിങ് വീഡിയോ താരം പങ്കുവച്ചത്. ധനുഷ്കോടിയിലൂടെ ആയിരുന്നു മഞ്ജുവിന്റെ യാത്ര. ബൈക്കിൽ ഇരുന്ന് മാത്രമല്ല, നിന്നും താരം ആസ്വദിച്ച് ബൈക്ക് ഓടിക്കുന്നത് വീഡിയോയിൽ കാണാം.ബിഎംഡബ്ല്യുവിന്റെ ബൈക്കുകളിൽ ഏറ്റവും പ്രശസ്തമായ മോഡലുകളിലൊന്നായ ആര്‍ 1250 ജി.എസ്. 1254 സി.സി. ഏറെ ഫാൻബേസുള്ള മോഡൽ കൂടിയാണ്. ദൂരയാത്രകൾക്കും ഓഫ് റോഡ് യാത്രകൾക്കും ഒരുപോലെ ഇണങ്ങിയ ആർ 1250 ജിഎസ് ബൈക്ക് പ്രേമികളുടെ സ്വപ്നവാഹനമാണ്. ഏകദേശം 23 ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന ഈ ബൈക്ക് നടൻ സൗബിൻ ഷാഹിറിനും ഉണ്ട്. ഇരുവരും ബൈക്കുമായി നിൽക്കുന്ന ചിത്രം മുൻപ് പുറത്തുവരികയും വൈറലാവുകയും ചെയ്തിരുന്നു.ALSO READ: റഫ ക്രോസിങിൽ സന്നദ്ധപ്രവർത്തകരെ സന്ദർശിച്ച് ഹോളിവുഡ് താരം ആഞ്ചലീന ജോളിഅതേസമയം മഞ്ജുവിന്റെ വീഡിയോയ്ക്ക് താഴെ സെലിബ്രിറ്റികളടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. റൈഡിനിടെ പകർത്തിയ നിരവധി ഫോട്ടോകളും താരം പങ്കുവച്ചിട്ടുണ്ട്.The post അമ്പമ്പോ! ബിഎംഡബ്ല്യു ആര്‍1250ജിഎസിൽ ഉലകം ചുറ്റി മഞ്ജു വാര്യർ; വീഡിയോയും ചിത്രങ്ങളും വൈറൽ appeared first on Kairali News | Kairali News Live.