തിരുവനന്തപുരം | നെടുമങ്ങാട്ട് 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍. പത്താംകല്ല് അരശുപറമ്പ് ഷിയാദ് നിവാസില്‍ ഷിയാദ് മൊയ്തീന്‍ (60) ആണ് അറസ്റ്റിലായത്. നെടുമങ്ങാട് പത്താംകല്ല് ഗ്രൗണ്ടില്‍ പതിവായി സൈക്കിള്‍ ചവിട്ടാന്‍ പോകുന്ന വിദ്യാര്‍ഥിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം. പ്രതി 13 കാരനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.സംഭവം പുറത്ത് പറയാതിരിക്കാന്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. സൈക്കിള്‍ ചവിട്ടാനെത്തുന്ന ദിവസങ്ങളില്‍ ഇത് തുടര്‍ന്നു. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ കിടക്കുന്നത് കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ വിവരം അറിയിച്ചതിന് തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഷിയാദിനെ കസ്റ്റഡിയിലെടുത്തു.തുടര്‍ന്ന് ഇയാള്‍ കാര്യങ്ങള്‍ പോലീസിനോട് സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു