സ്വർണ വില ഒരു ലക്ഷം കടന്നതിന്റെ അങ്കലാപ്പിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മലയാളികൾ അടക്കമുള്ളവർ. ഡിസംബർ അവസാനം പൊന്നുംവില ഒരു ലക്ഷം എന്ന മാന്ത്രിക തൊട്ടതോടെ പുതുവർഷം സ്വർണം വാങ്ങാനിരുന്നവർക്ക് ഒരു നിരാശയുടെ തുടക്കമായിരുന്നു. എന്നാൽ, ജനുവരിയിൽ താഴേക്കിറങ്ങിയ സ്വർണം ഇപ്പോൾ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ പവന് 99,600 രൂപയാണ് വില. ഗ്രാമിന് 12,450 രൂപയാണ് കൊടുക്കേണ്ടത്. ഇന്നലത്തെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. വാങ്ങാൻ ഇരിക്കുന്നവർക്ക് ഇത് ഒരു അവസരം കൂടിയാണ്.ALSO READ; ‘ഫെഡറൽ, അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം’; മഡൂറോയെ ബന്ദിയാക്കിയതിൽ ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് മംദാനിജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം ഉണ്ടായിരുന്നത്; 99,040 രൂപ. പിറ്റേദിവസം ഇത് 99,880 ആയി ഉയർന്നു. ഇന്നലെ വീണ്ടും കുറഞ്ഞ് 99600 ആവുകയായിരുന്നു. വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ വാങ്ങാനിരിക്കുന്നവർക്ക് തിരിച്ചടിയാണ് പലപ്പോഴും നല്കുന്നതെങ്കിലും, ദീർഘകാല നിക്ഷേപകർക്ക് സ്വർണം വൻ നേട്ടമാണ് നൽകുന്നത്. രാജ്യാന്തര വില ഡോളർ, രൂപ വിനിമയ നിരക്ക് ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.The post പൊന്നിന് ഇന്ന് ഉറക്കം; ഈ അവസരം പാഴാക്കരുതേ appeared first on Kairali News | Kairali News Live.