ആലത്തൂരിൽ വയോധികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകൻ പൊരുളിപ്പാടം സുരേഷ് പിടിയിൽ

Wait 5 sec.

ആലത്തൂരിൽ വയോധികയെ വീട് കയറി ആക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകനായ പൊരുളിപ്പാടം സുരേഷിനെ പൊലീസ് പിടികൂടി. വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇയാളെ പഴനിയിൽ നിന്നാണ് ആലത്തൂർ പൊലീസ് പിടികൂടിയത്. പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത സുരേഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.ക‍ഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പാടൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ സുരേഷ് ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നടുറോഡിലിരുന്ന് പരസ്യമായി മദ്യപിച്ച ശേഷമായിരുന്നു ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. പരസ്യമായി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.UPDATING…The post ആലത്തൂരിൽ വയോധികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകൻ പൊരുളിപ്പാടം സുരേഷ് പിടിയിൽ appeared first on Kairali News | Kairali News Live.