‘ഞാൻ ചെയ്യുന്ന കാര്യങ്ങളെ ചില മാധ്യമങ്ങൾ തുടക്കം മുതൽ കാണുന്നത് പരിഹാസ രൂപേണ, നല്ലത് ചെയ്താലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല’: മന്ത്രി വീണാ ജോര്‍ജ്ജ്

Wait 5 sec.

താൻ ചെയ്യുന്ന കാര്യങ്ങളെ ചില മാധ്യമങ്ങൾ തുടക്കം മുതൽ പരിഹസിക്കുന്ന രീതിയിലാണ് കാണുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി മനസ്സുതുറന്നത്. ചില മാധ്യമങ്ങൾ നല്ല കാര്യങ്ങൾ ഒരിക്കലും റിപ്പോർട്ട് ചെയ്യാറില്ലെങ്കിലും, ജനങ്ങൾ കാര്യങ്ങളെ പോസിറ്റീവായാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. താൻ പല സ്ഥലങ്ങളിലും പോകുമ്പോൾ സ്ത്രീകൾ വന്ന് പിന്തുണ അറിയിക്കാറുണ്ടെെന്ന് മന്ത്രി പറഞ്ഞു.ഒരു മാധ്യമ പ്രവര്‍ത്തകൻ ഒരിക്കല്‍ തന്നോട് ഒരനുഭവം പങ്കുവെച്ചിരുന്നു. ഒരു സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ പോയ ആ ജേർണലിസ്റ്റ്, വെറും 152 രൂപയ്ക്ക് മുഴുവൻ പരിശോധനകളും പൂർത്തിയാക്കാൻ സാധിച്ചതിനെക്കുറിച്ചും അവിടുത്തെ ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും എനിക്ക് സന്ദേശമയച്ചിരുന്നു. എന്നാൽ ഇക്കാര്യം വാര്‍ത്തയാക്കാമോയെന്ന് ചോദിച്ചപ്പോൾ, അദ്ദേഹം ഒരു സ്മൈലി ഇമോജി അയക്കുക മാത്രമാണ് ചെയ്തതെന്ന് അവര്‍ പറഞ്ഞു.ALSO READ: സിഐടിയു അഖിലേന്ത്യാ സമ്മേളനം ഇന്ന് സമാപിക്കുംഅതായത്, കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടാൽ പോലും അത് വാർത്തയായി നൽകാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല എന്ന വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.The post ‘ഞാൻ ചെയ്യുന്ന കാര്യങ്ങളെ ചില മാധ്യമങ്ങൾ തുടക്കം മുതൽ കാണുന്നത് പരിഹാസ രൂപേണ, നല്ലത് ചെയ്താലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല’: മന്ത്രി വീണാ ജോര്‍ജ്ജ് appeared first on Kairali News | Kairali News Live.