സൗദിയിൽ മദീനയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാല് പേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് മദീനക്ക് സമീപമാണ് അപകടം നടന്നത്.ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലും കുടുംബവും മദീന സന്ദർശനത്തിനായി പുറപ്പെട്ടതായിരുന്നു. കുടുംബം സഞ്ചരിച്ച ജിഎംസി വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം.ALSO READ: തൃശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാര്‍ക്കിംഗില്‍ ‍വൻ തീപിടിത്തം: ബൈക്കുകള്‍ കത്തിനശിച്ചുകുടുംബം സഞ്ചരിച്ച വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവർ മദീനയിലെ കിങ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലിന്റെ കുടുംബം സന്ദർശന വിസയിൽ ജിദ്ദയിലെത്തിയതാണ്. ഉമ്മ മൈമൂനത്ത് ഉംറ വിസയിലും. കുടുംബ സമേതം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടപ്പോ‍ഴാണ് അപകടം ഉണ്ടായത്. The post മദീനയിലേക്കുള്ള യാത്രക്കിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; നാലുപേർക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.