🔹1381. വിലായത്ത് ബുദ്ധGnr. :- Action DramaLang. :- മലയാളം ജി ആർ ഇന്ദു ഗോപന്റെ കഥയിൽ സച്ചി ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം, പേര് വിലായത്ത് ബുദ്ധ...മറയൂരെ ചന്ദനക്കടത്തുമായി ബന്ധപ്പെട്ട ഒരു കഥയും കൂടിയാകുമ്പോൾ ഈ സിനിമയോട് നല്ല പ്രതീക്ഷയായിരുന്നു...എന്നാൽ സച്ചി പോയി, പുതിയ സംവിധായകൻ വരുന്നു... ഷൂട്ടിംഗ് പൂർത്തിയായി,ശേഷം സിനിമയുടെ ആദ്യ ടീസർ വരുന്നത് വരെ ഇതൊരു നല്ല സിനിമയാകുമെന്ന തോന്നൽ ഉണ്ടായിരുന്നു....പിന്നീട് അതൊക്കെ പോയി...കഴിഞ്ഞവർഷം തിയേറ്ററിൽ കണ്ട ഏറ്റവും മോശം സിനിമകളിൽ ഒന്നാണ് വിലായത്ത് ബുദ്ധ.അതിൽ ഏക ആശ്വാസം പൃഥ്വിരാജിന്റേയും ഷമ്മിതിലകന്റേയും നല്ല പെർഫോമൻസുകൾ മാത്രമാണ്.ചന്ദനക്കടത്തുകാരൻ ഡബിൾ മോഹൻ്റേയും തീ ട്ടം ഭാസ്കരൻ എന്ന ഷമ്മി തിലകൻ കഥാപാത്രത്തിന്റേയും മെയിൽ ഈഗോ പശ്ചാത്തലമാക്കി കഥ പറയുന്ന വിലായത്ത് ബുദ്ധ ആദ്യപകുതി വേൾഡ് ബിൽഡിങ് താരതമ്യേന കുഴപ്പമില്ലായിരുന്നു... എന്നാൽ പിന്നീട് പടം കൈവിട്ട പട്ടം പോലെ ചൈതന്യമല ഉണ്ടാക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ അസഹനീയമെന്നതിനപ്പുറം ഒരു വാക്കുണ്ടെങ്കിൽ അതു കൊടുക്കാവുന്ന സിനിമാനുഭവമായി തീരുന്നു.അടപടലം പാളിയ രണ്ടാം പകുതിയും കാൽ കാശിനു കൊള്ളാത്ത മേക്കിങ്ങും അതിനോട് കിടപിടിക്കുന്ന സംഭാഷണങ്ങളും നായികയുടേതടക്കം വരുന്ന കഥാപാത്രനിർമ്മിതിയും പര്യവസാനവും മുതൽ ജേക്സ് ബിജോയുടെ സംഗീതം വരെ സിനിമയുടെ ഇന്നീ കാണുന്ന അവസ്ഥയ്ക്ക് പ്രധാന കാരണങ്ങളാണ്.GR ഇന്ദുഗോപന്റെ എഴുത്തിൽ വരുന്ന സിനിമകളോട് ഒരകലം പാലിക്കാൻ ഇനിമുതൽ ശ്രമിക്കും.വിലായത്ത് ബുദ്ധ ഒരു മോശം സിനിമാനുഭവമായിരുന്നു. അല്ലെങ്കിൽ ഒരു അനാവശ്യ സിനിമയായിരുന്നു.MY RATING : 1/5[ https://yaduezr.blogspot.com/2025/12/1380.html ]ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.-YaduEZr NEXT - THE LOST BUS