ദി ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം.) കേരള ലിമിറ്റഡിൽ (ഔഷധി) വിവിധ തസ്‌തികകളിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അക്കൗണ്ട്സ് അസിസ്റ്റന്റ്, ട്രെയിനി ഡോക്ടർ (Male), ട്രെയിനി ഡോക്ടർ (Female) തുടങ്ങിയ തസ്തികളിലേക്കാണ് നിയമനം നടത്തുന്നത്.ALSO READ: 2025 ൽ ഹാട്രിക് റെക്കോഡിട്ട് PSC; വിവിധ തസ്തികകളിലായി നിയമന ശുപാർശ നൽകിയത് 36,813 ഉദ്യോഗാർഥികൾക്ക്അക്കൗണ്ട്സ് അസിസ്റ്റന്റിന് CA-ഇന്റർ യോഗ്യത. 26,750 രൂപയാണ് ശമ്പളം. ട്രെയിനി ഡോക്ടറിന് അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി.എ.എം.എസ് (BAMS) ബിരുദമാണ് യോഗ്യത. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. 26,500 രൂപയാണ് ശമ്പളം. അക്കൗണ്ട്സ് അസിസ്റ്റന്റിന് 18 – 41 വയസുവരെയും ട്രെയിനി ഡോക്ടറിന് 22 – 41 വയസുവരെയുമാണ് പ്രായപരിധി. താൽപ്പര്യമുള്ളവർ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. അപേക്ഷകർ ഔഷധിയുടെ വെബ്‌സൈറ്റിൽ https://www.oushadhi.org/careers ലഭ്യമായ ഗൂഗിൾ ഫോമിലും വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്.The post പരീക്ഷയോ ഫീസോ ഇല്ല; ഔഷധിയിൽ ജോലി നേടാം; വിവിധ തസ്തികകളിൽ ഒഴിവ് appeared first on Kairali News | Kairali News Live.