ബംഗാളിൽ നിന്ന് ട്രെയിൻ മാർഗം കേരളത്തിലേക്ക് കഞ്ചാവെത്തിച്ച് വില്പന നടത്തുന്നയാൾ തിരൂരിൽ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി സാബുജ് മൊണ്ടൽ ആണ് മൂന്നരക്കിലോ കഞ്ചാവുമായി പിടിയിലായത്. പയ്യനങ്ങാടിയിലെ വാടക ക്വാർട്ടേഴ്സിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് ചെറുപൊതികളാക്കി ആവശ്യക്കാരായ യുവാക്കൾക്കിടയിൽ ചില്ലറ വിൽപന നടത്തുന്നതായിരുന്നു രീതി. 2024 ലും സമാനമായി കഞ്ചാവ് വില്പന നടത്തിയതിനു സാബുജ് അറസ്റ്റിലായിട്ടുണ്ട്.ALSO READ; ഇൻഡോർ മലിനജല മരണം: 2019ലെ സിഎജി റിപ്പോർട്ടിന് നേരെ അധികാരികൾ കണ്ണടച്ചതിന്റെ ഫലമെന്ന് എൻജിഒമറ്റൊരു സംഭവത്തിൽ, പെരുവള്ളൂരിൽ 239 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ രണ്ട് പേർക്കൂടി പിടിയിലായി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് സലിം, ആഷിഖ് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് രാസ ലഹരി എത്തിക്കുന്നവരിൽ പ്രധാനികളാണ് ഇവർ. ഇതോടെ ഈ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം എട്ടായി. ALSO READ; തൊടുപുഴയിൽ അംഗൻവാടിക്ക് സമീപത്ത് നിന്നും ഏ‍ഴടിയോളം നീളമുള്ള മൂ‍ർഖൻ പാമ്പുകളെ പിടികൂടിnews summary: Man Trafficking Ganja from Bengal to Kerala by Train Arrested in TirurThe post ബംഗാളിൽ നിന്ന് ട്രെയിനിൽ കഞ്ചാവ് കേരളത്തിലെത്തിച്ച് വില്പന നടത്തുന്നയാൾ തിരൂരിൽ പിടിയിൽ appeared first on Kairali News | Kairali News Live.