തൊടുപുഴയിൽ അംഗൻവാടിക്ക് സമീപത്ത് നിന്നും ഏ‍ഴടിയോളം നീളമുള്ള മൂ‍ർഖൻ പാമ്പുകളെ പിടികൂടി

Wait 5 sec.

തൊടുപുഴ: പെരുമ്പിള്ളിച്ചിറ അംഗൻവാടിക്കടുത്ത് നിന്ന് രണ്ട് വലിയ മൂ‍ർഖൻ പാമ്പുകളെ പിടികൂടി. ഇന്നലെ വൈകിട്ട് അ‌ഞ്ചോടെയാണ് ഇണ ചേരുന്ന നിലയിൽ രണ്ട് വലിയ പാമ്പുകളെ അംഗൻവാടിക്ക് തൊട്ടടുത്തുള്ള റോഡരികിൽ കണ്ടത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ലക്ഷംവീട് കോളനിയിലേക്ക് പോകുന്ന റോഡാണിത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുട‌ർന്ന് വനംവകുപ്പ് റസ്ക്യൂ ടീമിലെ പാമ്പ് പിടുത്ത വിദഗ്ദ്ധൻ ആ‌ർ. ജയേഷ് സ്ഥലത്തെത്തി. ഈ സമയം സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മൺതിട്ടയിലെ പൊത്തിനുള്ളിലേക്ക് കയറിയ നിലയിലായിരുന്നു പാമ്പുകൾ. പാമ്പുകളിലൊന്നിനെ ഉടൻ തന്നെ ജയേഷ് സുരക്ഷിതമായി പിടികൂടിയെങ്കിലും രണ്ടാമത്തേത് പൊത്തിനുള്ളിലേക്ക് കയറിപോയി. ALSO READ; പ്രിയം മൊബൈൽ ടവറുകളിലെ ചെമ്പ് കമ്പികളോട്; മോഷണം പതിവാക്കിയ അസം സ്വദേശി പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായിഏറെ നേരം ശ്രമിച്ചെങ്കിലും പാമ്പ് പുറത്തിറങ്ങാത്തതിനെ തുടർന്ന് കുമാരമംഗലം പ‌ഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ കെ എം അൽത്താഫിന്റെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം സ്ഥലത്തെത്തിച്ച് മൺതിട്ട പൊളിച്ചു. തുടർന്ന് ഏഴ് മണിയോടെ പൊത്തിനുള്ളിൽ കുടുങ്ങിയ പാമ്പിനെയും സാഹസികമായി പിടികൂടുകയായിരുന്നു. ആറ് മുതൽ ഏഴടി വരെ നീളമുള്ള വലിയ മൂ‌ർഖൻ പാമ്പുകളെയാണ് പിടികൂടിയത്. പിടികൂടിയ പാമ്പുകളെ കുളമാവ് വനത്തിനുള്ളിൽ തുറന്നു വിടും.The post തൊടുപുഴയിൽ അംഗൻവാടിക്ക് സമീപത്ത് നിന്നും ഏ‍ഴടിയോളം നീളമുള്ള മൂ‍ർഖൻ പാമ്പുകളെ പിടികൂടി appeared first on Kairali News | Kairali News Live.