വെനസ്വേല ഇനി യു എസ് ഭരിക്കുമെന്ന് ട്രംപ്; മഡൂറോയും ഭാര്യയും വിചാരണ നേരിടണം

Wait 5 sec.

ന്യൂയോര്‍ക്ക് |  വെനസ്വേലയില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വരും വരെ അമേരിക്ക ഭരിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആവശ്യമെങ്കില്‍ ഇനിയും ആക്രമണം നടത്തുമെന്നും ട്രംപ് ഭീഷണി മുഴക്കി. യുഎസ് ബന്ദിയാക്കിയ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയില്‍ വിചാരണ നേരിടണമെന്നും ട്രംപ് പറഞ്ഞു. ഓപ്പറേഷന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.വെനസ്വേലയുടെ എണ്ണപ്പാടങ്ങൾ പിടിച്ചെടുക്കുമെന്നും വ്യവസായം പുനസ്ഥാപിക്കാൻ അമേരിക്കൻ കമ്പനികളെ നിയമിക്കുമെന്നും ട്രംപ് പറഞ്ഞു.പ്രതിപക്ഷ നേതാവ് മറിയ കൊറിന മച്ചാഡോയ്ക്ക് വെനസ്വേല ഭരിക്കാനാവശ്യമായ പിന്തുണയുണ്ടെന്ന് കരുതുന്നില്ലെന്നും ട്രംപ്. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച പ്രതിപക്ഷ സ്ഥാനാർത്ഥി എഡ്മണ്ടോ ഗൊൺസാലസിനെ വെനസ്വേലൻ പ്രസിഡന്റായി അവരോധിക്കാൻ ട്രംപ് ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾയുഎസ് സൈന്യത്തിന്റെ പിടിയിലായ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയാ ഫ്ളോറസിനേയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. യുഎസ് സമയം ശനിയാഴ്ച ഉച്ചയോടെയാണ് ഇരുവരേയും വഹിച്ചുകൊണ്ടുള്ള വിമാനം ന്യൂയോര്‍ക്കിലെ ന്യൂബര്‍ഗിലുള്ള സ്റ്റിയുവര്‍ട്ട് എയര്‍ഫോഴ്സ് ബേസില്‍ ലാന്‍ഡ് ചെയ്തത്. ഗ്വാണ്ടനാമോയിലെത്തിച്ചശേഷം മഡുറോയേയും ഭാര്യയേയും യുഎസ്സിന്റെ സൈനികവിമാനത്തില്‍ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരികയായിരുന്നുമാന്‍ഹാട്ടനിലെ യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ ന്യൂയോര്‍ക്ക് സിറ്റിയിലെ ആസ്ഥാനത്ത് എത്തിച്ച് മഡുറോയേയും ഭാര്യയേയും ചോദ്യം ചെയ്യും. തുടര്‍ന്ന് ഇരുവരേയും ഹെലികോപ്റ്ററില്‍ ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ എത്തിക്കും. അവിടെയാണ് വെനസ്വേലന്‍ പ്രസിഡന്റിനേയും ഭാര്യയേയും തടവില്‍ പാര്‍പ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്അമേരിക്കയിലേക്ക് മയക്കുമരുന്നും ആയുധങ്ങളും എത്തിച്ചുവെന്നതിന്റെ പേരില്‍ ന്യൂയോര്‍ക്ക് സൗത്ത് ഡിസ്ട്രിക്റ്റില്‍ നിക്കോളാസ് മഡുറോയെ പ്രതിചേര്‍ത്തിരുന്നു. അമേരിക്കന്‍ പ്രത്യേക സൈനിക വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സ് ആണ് പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയത്. കാരക്കാസിലും മിറാന്‍ഡയിലും ആരഗുവയിലും ലി ഗുയ്രയിലും യുഎസ് ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.