തലസ്ഥാന നഗരിയെ കുളിരണിയിച്ച് ഭൂപാലി സംഗീതം: വിരുന്നൊരുക്കി ദിപൻബിത ചക്രബർത്തിയും ശ്രീജാ രാജേന്ദ്രനും

Wait 5 sec.

തലസ്ഥാന നഗരിയെ കുളിരണിയിച്ച് ഭൂപാലി സംഗീതം. ഹിന്ദുസ്ഥാനി സംഗീത പരിപാടിയിൽ ഗസൽ-സിത്താർ വിരുന്നൊരുക്കി പ്രശസ്ത ഗസൽ ഗായിക ദിപൻ ബിത ചക്രബർത്തിയും ആദ്യ വനിതാ പ്രൊഫഷണൽ സിത്താർ വാദക ശ്രീജ രാജേന്ദ്രനും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് സംഗീത പരിപാടി സംഘടിപ്പിച്ചത്.തലസ്ഥാന നഗരിയെ കുളിരണിയച്ചാണ് ‘ഭൂപാലി’രാഗസാന്ദ്ര സന്ധ്യ അരങ്ങേറിയത്. ഹിന്ദുസ്ഥാനി സംഗീത പരിപാടി ആസ്വാദകരിൽ വേറിട്ട അനുഭവമായി. പ്രശസ്ത ഗസൽ ഗായിക ദിപൻ ബിത ചക്രബർത്തിയും ആദ്യ വനിതാ പ്രൊഫഷണൽ സിത്താർ വാദകയായ ശ്രീജ രാജേന്ദ്രനും ഹിന്ദുസ്ഥാനി സംഗീത പരിപാടിയിൽ വേദി പങ്കിട്ടപ്പോൾ അത് ആസ്വാദകരിൽ നവ്യാനുഭവം പകർന്നു.ALSO READ: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കോണ്‍ഗ്രസില്‍ പോര്: സ്ഥാനാർഥിയാകണമെന്ന മോഹവുമായി സിറ്റിംഗ് എംപിമാർരത്‌നശ്രീ അയ്യർ, ദേബ്‌ജ്യോതി റോയ്, ശ്യാം ആദത്, എൽവിസ് ആന്റണി, ഹാരിസ് വീരോലി എന്നിവരും സംഗീതസന്ധ്യയുടെ മാറ്റുകൂട്ടി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ നേതൃത്വത്തിൽ ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച സംഗീത സന്ധ്യയിൽ നിരവധി പേർ പങ്കെടുത്തു. The post തലസ്ഥാന നഗരിയെ കുളിരണിയിച്ച് ഭൂപാലി സംഗീതം: വിരുന്നൊരുക്കി ദിപൻബിത ചക്രബർത്തിയും ശ്രീജാ രാജേന്ദ്രനും appeared first on Kairali News | Kairali News Live.