നിയമസഭയിൽ മത്സരിക്കാൻ പോരുമായി കോണ്‍ഗ്രസിലെ സിറ്റിംഗ് എം പിമാർ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന മോഹവുമായി നിരവധി എം പിമാർ രംഗത്തെത്തി. പത്ത് എം പിമാരാണ് സന്നദ്ധത അറിയിച്ചത്. പിന്നാലെ കോൺഗ്രസിന് തലവേദനയായി മുതിർന്ന നേതാക്കളും രംഗത്തെത്തി.അതേസമയം, എം പിമാർക്ക് ഇളവ് നൽകരുതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. സതീശൻ്റെ ഏകപക്ഷീയ നീക്കം അംഗീകരിക്കില്ലെന്ന് പറഞ്ഞ് മറുവിഭാഗവും രംഗത്തെത്തി. കെ സി വേണുഗോപാലിനെ മറുവിഭാഗം നേതാക്കൾ സമീപിച്ചു. കോൺഗ്രസ് നീക്കത്തിൽ ഘടകകക്ഷികളിലും പ്രതിഷേധം അറിയിച്ചു. പ്രമുഖർക്ക് മത്സരിക്കാൻ സീറ്റുകൾ വച്ചു മാറണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഘടകക്ഷി നേതാക്കൾക്കും ഇതിൽ അതൃപ്തിയുണ്ട്. ALSO READ: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെ പി സി സിയുടെ നേതൃത്വത്തില്‍ ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ് ദ്വിദിന ക്യാമ്പ് ഇന്ന് നടക്കും. വയനാട് സുല്‍ത്താന്‍ ബത്തേരിയിലുള്ള സപ്ത കണ്‍വെന്‍ഷന്‍ സെന്ററിലാണ് ആരംഭിക്കുക. .The post നിയമസഭ തെരഞ്ഞെടുപ്പില് മത്സരിക്കാൻ കോണ്ഗ്രസില് പോര്: സ്ഥാനാർഥിയാകണമെന്ന മോഹവുമായി സിറ്റിംഗ് എംപിമാർ appeared first on Kairali News | Kairali News Live.