മദീന: മദീന-ജിദ്ദ ഹൈവേയിൽ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ 4 പേർ മരിച്ചു.വെള്ളില സ്വദേശി നടുവത്ത് കളത്തിൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മാതാവ് മൈമൂനത്ത് കാക്കേങ്ങൽ, നടുവത്ത് കളത്തിൽ ആദിൽ (13) എന്നിവരാണ് മരിച്ചത്.ജിദ്ദ ഷറഫിയയിലെ അസ്കാൻ ബിൽഡിഗിൽ (കൂട്ട ബിൽഡിങ്ങിൽ) ആയിരുന്നു അബ്ദുൽ ജലീലും കുടുംബവും താമസിച്ചിരുന്നത്. മദീന സിയാറത്തിനു പോയതായിരുന്നു എന്നാണ് വിവരം.ഇവർ സഞ്ചരിച്ച വാഹനം പുല്ല് കൊണ്ട് പോകുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. വാഹനത്തിൽ 7 പേർ ഉണ്ടായിരുന്നു. 3 മക്കൾ 2 ആശുപത്രികളിലായി തീവ്ര പരിചരണ വിഭാഗത്തിലാണ്.The post സൗദിയിൽ വാഹനാപകടം: മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു appeared first on Arabian Malayali.