‘ഫീനിക്സിന്’ പുതുവർഷത്തിൽ പുതുജീവൻ; മഞ്ഞുറഞ്ഞ തടാകത്തിൽ വീണ നായയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്

Wait 5 sec.

ഹൃദയസ്പർശിയായിട്ടുള്ള നിരവധി വീഡിയോകളാണ് ദിവസവും സമൂഹമാധ്യമങ്ങളിൽ എട്ടാറുള്ളത്. പലതും കാണുമ്പോൾ തന്നെ കണ്ണുകൾ ഈറനണിയും. ഇപ്പോഴിതാ അമേരിക്കയിലെ റോഡ് ഐലൻഡിൽ നിന്നുള്ള അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പുതുവർഷ ദിനത്തിൽ മഞ്ഞുറഞ്ഞ തടാകത്തിൽ അകപ്പെട്ടുപോയ ‘ഫീനിക്സ്’ എന്ന അഞ്ച് വയസ്സുകാരനായ ഗോൾഡൻ റിട്രീവർ നായയെ അതിസാഹസികമായി അഗ്നിശമനസേനാംഗങ്ങൾ രക്ഷപ്പെടുത്തിയ വീഡിയോ ആണിത്.ജനുവരി ഒന്നിന് രാവിലെ ഒമ്പത് മണിയോടെ വെസ്റ്റർലിയിലെ ലിറ്റിൽ മസാചോഗ് പോണ്ടിന് സമീപം ഉടമയ്ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു ഫീനിക്സ്. നടക്കുന്നതിനിടെ അബദ്ധത്തിൽ തടാകത്തിലെ മഞ്ഞുപാളികൾക്കിടയിലൂടെ തണുത്തുറഞ്ഞ വെള്ളത്തിലേക്ക് ഫീനിക്സ് വീഴുകയായിരുന്നു. വിവരമറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ തന്നെ വാച്ച് ഹിൽ ഫയർ ഡിപ്പാർട്ട്‌മെന്റിലെയും മിസ്ക്വാമിക്കട്ട് ഫയർ ഡിപ്പാർട്ട്‌മെന്റിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.ALSO READ: ഓഫീസിൽ ‘ബാങ് ബാങ്’ ഗാനത്തിന് ചുവടുവെച്ച് യുവാവ്; കമന്റിട്ട് സാക്ഷാൽ ഹൃത്വിക് റോഷൻഓറഞ്ച് നിറത്തിലുള്ള പ്രത്യേക ഐസ് റെസ്ക്യൂ ഗിയറുകൾ ധരിച്ച ഒരു രക്ഷാപ്രവർത്തകൻ തടാകത്തിന്റെ മധ്യഭാഗത്തേക്ക് നീന്തിച്ചെന്ന് ഫീനിക്സിനെ സുരക്ഷിതമായി പിടികൂടി. കരയിൽ സജ്ജമാക്കിയിരുന്ന ഇൻഫ്ലേറ്റബിൾ ബോട്ടും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് ഉദ്യോഗസ്ഥർ ഇരുവരെയും ഉടൻ തന്നെ കരയിലെത്തിച്ചു. നായയുടെ ഉടമ പരിഭ്രാന്തിയോടെ കരയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.രക്ഷാപ്രവർത്തനത്തിന് ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. കൊടും തണുപ്പായതിനാൽ ഇവർക്ക് ഹൈപ്പോതെർമിയ (ശരീരതാപനില അമിതമായി താഴുന്ന അവസ്ഥ) ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചെങ്കിലും ആശങ്കപ്പെടാനൊന്നുമില്ലെന്ന് വ്യക്തമായി. 2026-ലെ തങ്ങളുടെ ആദ്യത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സന്തോഷത്തിലാണ് ഈ ഉദ്യോഗസ്ഥർ. ഫീനിക്സിനും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.The post ‘ഫീനിക്സിന്’ പുതുവർഷത്തിൽ പുതുജീവൻ; മഞ്ഞുറഞ്ഞ തടാകത്തിൽ വീണ നായയ്ക്ക് രക്ഷകരായി ഫയർഫോഴ്സ് appeared first on Kairali News | Kairali News Live.