രാഹുൽ മാങ്കൂട്ടത്തലിനെതിരെ വീണ്ടും കുരുക്ക് മുറുകുകയാണ്. അതിജീവിതയുടെ പങ്കാളിയാണ് ഇപ്പോൾ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപി ക്കുമാണ് പരാതി നൽകിയിരിക്കുന്നത്. തന്റെ കുടുംബ ജീവിതം തകർത്തെന്നാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ യുവാവ് പറയുന്നത്. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായിട്ടുണ്ട്.വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി ബന്ധം സ്ഥാപിച്ചു.തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചു. ഞങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം ഇത് മറയാക്കിയാണ് രാഹുൽ ഇടപെട്ടത്. പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും യുവാവ് ചോദിക്കുവന്നു. രാഹുലിനെതിരെ കേസെടുക്കണമെന്നും പരാതിക്കാരൻ പറയുന്നു. രാഹുലിനെതിരെ BNS 84 പ്രകാരം കേസ് എടുക്കണമെന്നും പരാതിയിൽ പറയുന്നു.Also read; ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് പി.ജെ. കുര്യനും വഴങ്ങിയോ ? രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ നിലപാടിലേക്ക് പിജെ കുര്യൻരാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേരിൽ ഉയർന്ന് വന്ന പരാതികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതാണ് വരുന് ഓരോ പരാതികളും. രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിത ഗർഭഛിദ്രമുൾപ്പെടെ നടത്തുകയും ചെയ്തിരുന്നു.The post രാഹുലിനെതിരെ വീണ്ടും പരാതി; അതിജീവിതയുടെ പങ്കാളി മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകി appeared first on Kairali News | Kairali News Live.