മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. ഒരു യുവതിയുടെ ഭർത്താവാണ് മുഖ്യമന്ത്രിക്കും സംസ്ഥാന ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്. രാഹുലിന്റെ ഇടപെടൽ മൂലം തന്റെ കുടുംബജീവിതം തകർന്നതായും ഗുരുതരമായ മാനനഷ്ടം ഉണ്ടായതായും പരാതിയിൽ ആരോപിക്കുന്നു.വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ ഭാര്യയെ വശീകരിച്ചുവെന്നും പരാതിയിൽ പറയുന്നു. ഭാര്യയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിന്റെ വിശദീകരണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാനായിരുന്നു ലക്ഷ്യമെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്ന ചോദ്യം പരാതിക്കാരൻ ഉന്നയിക്കുന്നു. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തോടെയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്.The post രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക് ; വിവാഹിതയാണെന്ന് അറിഞ്ഞിട്ടും ഭാര്യയുമായിവഴിവിട്ട ബന്ധം സ്ഥാപിച്ചു; ഭർത്താവിന്റെ പരാതി appeared first on ഇവാർത്ത | Evartha.