രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പീഡന കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് വിധി പറയുക. അടച്ചിട്ട കോടതി മുറിയിലാണ് കേസിൽ വാദം കേട്ടത്.ഗർഭഛിദ്രത്തിനായി യുവതിക്ക് മരുന്ന് എത്തിച്ച് നൽകിയത് രാഹുലിന്‍റെ സുഹൃത്തായ ജോബിയായിരുന്നു. ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനല്‍കിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. ബിനിനസ്സുകാരനായ ജോബി ഒളിവിലാണ്.ALSO READ: എസ്ഐആർ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്രാഹുൽ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതായും ഇതിനായി ഭീഷണിപ്പെടുത്തിയെന്നും ആണ് പെൺകുട്ടി വെളിപ്പെടുത്തിയത്. ഗർഭച്ഛിദ്രം നടത്തിയത് ഗുളിക കഴിച്ചാണെന്നും രാഹുലിന്റെ സുഹൃത്താണ് ഗുളിക എത്തിച്ചു നൽകിയതെന്നും മൊ‍ഴിയിലുണ്ട്. ഗുളിക കഴിച്ചു എന്നത് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പാക്കിയതായും മൊ‍ഴിയുണ്ട്. 20 പേജ് വരുന്ന മൊഴിയാണ് പെൺകുട്ടി പൊലീസിന് നൽകിയത്. എന്നാൽ മരുന്ന് എത്തിച്ച് നൽകിയത് യുവതിയുടെ നിർദേശപ്രകാരമാണെന്നും മരുന്ന് എന്തിനുള്ളത് ആണെന്ന് തനിക്കറിയില്ലായിരുന്നുവെന്നുമാണ് ജോബി അപേക്ഷയിൽ പറയുന്നത്.The post രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; രണ്ടാംപ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് appeared first on Kairali News | Kairali News Live.