മറ്റത്തൂരിലെ കോണ്‍ഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടിന് നേതൃത്വം നല്‍കിയ ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രനെയും സംഘത്തെയും സംരക്ഷിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഇവര്‍ക്കെതിരെ അന്വേഷണത്തിന്റെ ഭാഗമായി പുറത്താക്കല്‍ നപടി സ്വീകരിച്ചെങ്കിലും, നേതാക്കള്‍ ഇവരെ തള്ളിപ്പറയാന്‍ ഒരുക്കമല്ല. അതേസമയം ചന്ദ്രനെയും സംഘത്തെയും പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള ചരടുവലികളും സജീവമായി നടക്കുകയാണ്.ജനാധിപത്യ വിരുദ്ധമായ നടപടികളിലൂടെ സമൂഹത്തിനു തന്നെ അവമതിപ്പുണ്ടാക്കിട്ടും ചന്ദ്രനെയും സംഘത്തെയും തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകുന്നില്ല. അന്വേഷണ വിധേയമായി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയതോടെ എല്ലാ ഉത്തരവാദിത്വങ്ങളും പൂര്‍ത്തിയായി എന്ന മട്ടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ പുറത്താക്കപ്പെട്ട ചന്ദ്രനും സംഘവും സജീവമായി പ്രവര്‍ത്തന രംഗത്തുണ്ട്. അതോടൊപ്പം തന്നെ നേതാക്കള്‍ ഇവര്‍ക്കു വേണ്ട സംരക്ഷണം ഒരുക്കുന്നുമുണ്ട്. ALSO READ: ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് പി.ജെ. കുര്യനും വഴങ്ങിയോ ? രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ നിലപാടിലേക്ക് പിജെ കുര്യൻകെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം റോജി എം.ജോണ്‍ ചന്ദ്രനും സംഘത്തിനും വേണ്ടി കെപിസിസിയില്‍ അടക്കം ചരടുവലി നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി പരസ്യമായും രഹസ്യമായും ചര്‍ച്ചകള്‍ നടക്കുന്നു. മുന്‍ ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരും ഇവര്‍ക്കു വേണ്ട സംരക്ഷണം ഒരുക്കുന്നുണ്ട്.. ഒരു ഭാഗത്ത് ശക്തമായ ഗ്രുപ്പുകളില്‍ കുടങ്ങി കുഴയുകയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം..മറ്റത്തുരിലെ കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷം പോലും ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയിലാണ്.The post മറ്റത്തൂരിലെ നടപടി കണ്ണിൽ പൊടിയിടാൻ; ടി.എം ചന്ദ്രനെ സംരക്ഷിച്ച് റോജി എം. ജോണും ജോസ് വള്ളൂരും, കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷം appeared first on Kairali News | Kairali News Live.