എസ്ഐആറില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷമുള്ള രണ്ടാമത്തെ അവലോകന യോഗമാണ് ഇന്ന് ചേരുക. രാവിലെ 11ന് തിരുവനന്തപുരത്താണ് യോഗം. ഹിയറിങ്ങിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതായി കഴിഞ്ഞ യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു. ഇതിന്റെ പുരോഗതി ഇന്നത്തെ യോഗത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിക്കും. ഹിയറിങ് നടപടിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ രാഷ്ട്രീയപാര്‍ട്ടികളും ഉന്നയിക്കും.അതേസമയം, കരട് പട്ടികള്‍ക്കുമേല്‍ തിരുത്തലുകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഇതുവരെ 96,785 പുതിയ വോട്ടര്‍മാരായുള്ള അപേക്ഷകളാണ് ഫോം ആറ് വഴി ലഭിച്ചത്.ALSO READ: ‘കുടുംബശ്രീ ദേശീയ സരസ് മേള സ്ത്രീപക്ഷ നവകേരളം എന്ന ആശയത്തിന്‍റെ ഭാഗം’; വിപണന മേള എന്നതിനപ്പുറം സാമൂഹിക മുന്നേറ്റത്തിനുള്ള ഇടപെടലാണിതെന്ന് മുഖ്യമന്ത്രിഅതേസമയം എസ്ഐആറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഗുരുതരമായ പിഴവുകളെന്ന് CPIM കോഴിക്കോട് ജില്ല സെക്രട്ടറി എം മെഹബൂബ്. ധൃതിപിടിച്ചും അശാസ്ത്രീയവുമായാണ് പട്ടിക പരിഷ്‍കരിച്ചതെന്നും വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് ഇ -മെയിൽ വഴി പരാതി നൽകിയതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.The post എസ്ഐആർ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് വിളിച്ചുചേര്ത്ത രാഷ്ട്രീയപ്പാര്ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് appeared first on Kairali News | Kairali News Live.