പത്തടിപ്പാലത്ത് കാർ ബൈക്കിലേക്ക് ഇടിച്ചു കയറി അപകടം: ഒരാള്‍ മരിച്ചു

Wait 5 sec.

എറണാകുളം പത്തടിപ്പാലത്ത് കാർ ബൈക്കിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ കളമശേരി സ്വദേശി സാജു ആണ് മരിച്ചത്. ബന്ധുവായ ആശിഷ് ആണ് ബൈക്കില്‍ ഒപ്പമുണ്ടായിരുന്നത്. ഇയാൾക്കും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ബൈക്കിന് പിന്നിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു. അപകടം ഉണ്ടാക്കിയ കാര്‍ അമിത വേഗത്തില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യയ്ക്ക് കേസെടുത്തു.ALSO READ: ദൃശ്യക്കൊലക്കേസ് പ്രതി കേരളം വിട്ടതായി സൂചന; അന്വേഷണം കർണാടകയിലേക്ക്തൃശൂരിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചുതൃശൂർ നെല്ലായിലുണ്ടായ ബൈക്കപടകത്തിൽ യുവാവ് മരിച്ചു. പീച്ചാനിക്കാട് -മങ്ങാട്ടുകര പനങ്ങാട്ടുപറമ്പിൽ നിധിൻ (29) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട്‌ അഞ്ചോടെ ദേശീയപാത നെല്ലായി തൂപ്പൻകാവ് പാലത്തിനുസമീപമായിരുന്നു അപകടം നടന്നത്. കൂടെയുണ്ടായിരുന്ന മങ്ങാട്ടുകര ദീപു പൗലോസിന്‌ പരുക്കേറ്റു. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിധിൻ മരണപ്പെടുകയായിരുന്നു. അങ്കമാലി എൽഎഫ്‌ ആശുപത്രിയിൽ ഇലക്‌ട്രീഷ്യനാണ്‌ നിധിൻ.The post പത്തടിപ്പാലത്ത് കാർ ബൈക്കിലേക്ക് ഇടിച്ചു കയറി അപകടം: ഒരാള്‍ മരിച്ചു appeared first on Kairali News | Kairali News Live.