പള്ളിപ്പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾ മരിച്ചു

Wait 5 sec.

മൂവാറ്റുപുഴ കടാതിയിൽ പള്ളി പെരുന്നാളിനായി കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി. കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയിൽ ഒരാള്‍ മരിച്ചു.കടാതി സ്വദേശി രവി (55) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം ഉണ്ടായത്. പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ വെച്ച് കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുക ആയിരുന്നു.UPDATINGThe post പള്ളിപ്പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾ മരിച്ചു appeared first on Kairali News | Kairali News Live.