‘അടൂർ പ്രകാശ് വിഭ്രാന്തിമൂലം ഓരോന്നു പറയുകയാണ്, സോണിയ​​ ​ഗാന്ധിയെ അടൂ‌ർ പ്രകാശ് വീണ്ടും വിവാദത്തിലേക്ക് വലിച്ചിഴക്കുന്നു ‘; ഡോ ജോൺ ബ്രിട്ടാസ് എംപി

Wait 5 sec.

അടൂർ പ്രകാശിന് വിഭ്രാന്തിമൂലം ഓരോന്ന് പറയുകയാണെന്നും ഇനി തൻ്റെ പേര് പറഞ്ഞാൽ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ ജോൺ ബ്രിട്ടാസ് എംപി. അടൂർ പ്രകാശ് ഇന്ന് വസ്തുത വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് കൊണ്ട് രം​ഗത്ത് വന്നിരുന്നു. ഇതിന് മറുപടി നൽകിയിരിക്കുകയാണ് ഡോ ജോൺബ്രിട്ടാസ് എംപി.അടൂർ പ്രകാശ് ഉദ്ദേശിച്ചത് തൻ്റെ പേരായിരിക്കില്ലെന്നും ബിജെപിക്ക് രാജ്യസഭ സീറ്റ് വിട്ടു നൽകിയ സോണിയ ഗാന്ധിക്ക് അടുപ്പമുള്ള കോൺഗ്രസ് എംപിയെ കുറിച്ച് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രകാശിൻ്റേത് ഉണ്ടയില്ലാ വെടിയാണെന്നും ഡോ ജോൺ ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു. തനിക്ക് പോറ്റിയേ അറിയില്ല മാധ്യമങ്ങൾ ആ പേര് അറിഞ്ഞപ്പോൾ ആണ് താനും അറിഞ്ഞത്. അടൂർ പ്രകാശ് സത്യത്തിൽ സോണിയ ഗാന്ധിയെ ഇതിലേക്ക് വലിച്ചിഴക്കുകയാണ്. ഓരോ ദിവസവും ഓരോ കാര്യങ്ങൾ ആണ് പറയുന്നത്.Also read; ‘സോണിയ​ ഗാന്ധിക്ക് മാരക അസുഖമായിരുന്നു’ ബിആർഎം ഷഫീറിൻ്റെ കണ്ടു പിടിത്തത്തിൽ പിന്നേം പെട്ട് കോൺ​ഗ്രസ്പോറ്റി മാത്രമല്ല സോണിയ ഗാന്ധിയെ കണ്ടത്, ബെല്ലാരി ഗോവർദ്ധനും, പങ്കജ് ഭണ്ഡാരിയും ഉണ്ടായിരുന്നു. ഗോവർധനെയും, പങ്കജ് ഭണ്ഡാരിയെയും സോണിയ ഗാന്ധിയുടെ അടുത്ത് ആര് കയറ്റി എന്നതിൽ അടൂർ പ്രകാശ് മറുപടി പറയണം. ഇതിലൊന്നും എന്തുകൊണ്ട് കോൺഗ്രസ് നേതൃത്വവും, ഹൈക്കമാൻഡും വ്യക്തത വരുത്തുന്നില്ല എന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി ചോദിച്ചു.Also read; ശബരിമല സ്വര്‍ണ മോഷണം: എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് ആവര്‍ത്തിച്ച് എ‍ൻ എസ്എസ് ജനറല്‍ സെക്രട്ടറിഇപ്പോൾ പറയുന്നത് പൂജിച്ച ചരടുമായാണ് പോറ്റി വന്നതെന്ന് എന്നാണ് സോണിയാഗാന്ധി അയ്യപ്പഭകത ആണെന്ന് എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ സോണിയ ഗാന്ധിയോട് പോറ്റിയാണ് അയ്യപ്പൻ്റെ പ്രതിപുരുഷൻ എന്ന് ആര് പറഞ്ഞുകൊടുത്തു. എനിക്ക് പോറ്റിയെ അറിയില്ലെന്നും പക്ഷേ പോറ്റിയെ പേറിയ അടൂർ പ്രകാശിനെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.കെ കരുണാകരന് പോലും സോണിയ ​ഗാന്ധിയെ കാണാൻ സാധിച്ചിരുന്നില്ല. അടൂർ പ്രകാശിൻ്റെ പ്രതികരണങ്ങൾ ഇവരുടെ നേതൃത്വത്തെ തന്നെ വലിയ അപകടത്തിലേക്ക് നയിക്കുന്നുവെന്നും ഡോ ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.The post ‘അടൂർ പ്രകാശ് വിഭ്രാന്തിമൂലം ഓരോന്നു പറയുകയാണ്, സോണിയ​​ ​ഗാന്ധിയെ അടൂ‌ർ പ്രകാശ് വീണ്ടും വിവാദത്തിലേക്ക് വലിച്ചിഴക്കുന്നു ‘; ഡോ ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.