പോറ്റിയെ കേറ്റിയത് കോൺഗ്രസ് തന്നെ; 19 വർഷം പഴക്കമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കെ അനിൽകുമാർ

Wait 5 sec.

പോറ്റിയെ ശബരിമലയിൽ കയറ്റിയത് കോൺഗ്രസ് തന്നെയെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത്. തന്ത്രിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിൽക്കുന്ന 19 വർഷം പഴക്കമുള്ള ചിത്രങ്ങൾ സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം കെ അനിൽകുമാർ പങ്കിട്ടു. കോൺഗ്രസിൽ നിന്ന് ബി ജെ പിയിലേക്ക് കാലുമാറിയ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ജി രാമൻ നായരാണ് ഇതിന് ഉത്തരവാദിയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.തന്ത്രി കൊണ്ടുവരുന്നവർക്ക് ദേവസ്വം ബോർഡിൻ്റെ അനുവാദമോ നിയമനമോ വേണ്ട എന്നതിനാലും ദേവസ്വം ശമ്പളം കൊടുക്കുന്നില്ല എന്നതിനാലും എൽഡിഎഫിന് അയാളെ ഒ‍ഴിവാക്കാനായില്ല എന്നും കെ അനിൽകുമാർ ചൂണ്ടിക്കാട്ടി. 2014 ൽ പ്രയാർ ഗോപാലകൃഷ്ണൻ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമല തന്ത്രിക്കും മേലെക്കുള്ള “ആചാര്യ സ്ഥാനം” നൽകി. ഇതിന് ശേഷമാണ് പോറ്റി സോണിയ ഗാന്ധിയുടെ വീട് വരെയെത്തിയതെന്നും കെ അനിൽകുമാർ പറഞ്ഞു.ALSO READ; കെ – ടെറ്റ് നിർബന്ധമാക്കിയ തീരുമാനം; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകിഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:തന്ത്രിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ ..ആരാണുത്തരവാദി..2004-2007 ബി ജെ പിയിലേക്ക് കാലുമാറിയി ജി രാമൻ നായർ:2007 ഫെബ്രുവരി വരെ.. തുടർന്നു്നിവേദിതാ പി ഹരൻബോർഡിൻ്റെ ചുമതലയിൽ ..പക്ഷെ തന്ത്രി കൊണ്ടുവരുന്നവർക്ക്ദേവസ്വം ബോർഡിൻ്റെ അനുവാദം വേണ്ട: ദേവസ്വം ബോർഡ് നിയമിച്ചിട്ടില്ല.നിയമന ഉത്തരവില്ല. ശമ്പളം കൊടുത്തിട്ടില്ല. അതിനാൽ LDF നു് അയാളെ ഒഴിവാക്കാനുമായിരുന്നില്ല ..2004ൽ ശബരിമലയിൽ പോറ്റിയെതന്ത്രി പരികർമിയാക്കി..ഇതേ തന്ത്രി ബാംഗ്ലൂർ ശ്രീരാംപൂർധർമ്മശാസ്താ ക്ഷേത്രം തന്ത്രി ..അവിടുത്തെ പൂജാരിയെതന്ത്രി ശബരിമലയിലെത്തിച്ചു:ആരാണുത്തരവാദി: 2004-07 ജി.രാമൻ നായുടെ ബോർഡിനെതിരെ ജസ്റ്റീസ് പരിപൂർണൻകമ്മിഷൻ റിപ്പോർട്ട് വായിക്കൂ:2014: പ്രയാർ ഗോപാലകൃഷ്ണൻ ഉണ്ണികൃഷ്ണൻപോറ്റിയെ ശബരിമല തന്ത്രിക്കും മേലെക്കുള്ള “ആചാര്യ സ്ഥാനം”നൽകി.. സോണിയാ ഗാന്ധിയുടെ വിട്ടിൽ കൊണ്ടു പോയി ..അതേപോറ്റി 2019 ൽ സ്പാൺസറായി വന്നു് ഉദ്യോഗസ്ഥ പിന്തുണയാടെകബളിപ്പിച്ചു. സ്വർണം കട്ടു ..എത്ര ബ്രേസ് ലെറ്റുകളായി അതു മാറി..എല്ലാം തെളിയട്ടെ.The post പോറ്റിയെ കേറ്റിയത് കോൺഗ്രസ് തന്നെ; 19 വർഷം പഴക്കമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കെ അനിൽകുമാർ appeared first on Kairali News | Kairali News Live.